1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2015


ജോണിക്കുട്ടി പിള്ളവീട്ടില്‍

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ ലോക വനിതാ ദിനാചരണവും സെമിനാറും നടത്തി. മാര്‍ച്ച് എട്ടാം തീയതി ഞായറാഴ്ച രാവിലെ പത്തുമണിക്ക് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പാരീഷ് ഹാളില്‍ വെച്ച് ലോക വനിതാദിനത്തിന്റെ ഭാഗമായി ഇടവകയിലെ വിമന്‍സ് മിനിസ്ട്രി ഇടവകയിലെ അംഗങ്ങള്‍ക്ക് പായസ വിതരണം നടത്തി.

തുടര്‍ന്ന് വികാരി ഫാ. തോമസ് മുളവനാല്‍ കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി ‘കുടുംബം ഒരു ഗാര്‍ഹിക സഭ’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തുകയുണ്ടായി. കുടുംബം സഭയുടെ ഒരു ചെറിയ പതിപ്പാണെന്നും കുടുംബത്തില്‍ നിന്നാണ് നാം ആദ്യമായി ദൈവത്തെപ്പറ്റി അറിയുന്നതും മനസിലാക്കുന്നതുമെന്നും പറയുകയുണ്ടായി. കുടുംബ ജീവിതം വിശുദ്ധമാണെന്നും, സഭയുടെ അടിസ്ഥാന ഘടകമായ കുടുംബത്തില്‍ നിന്നാണ് വിശ്വാസപരിശീലനം ആരംഭിക്കേണ്ടതെന്നും അച്ചന്‍ പറയുകയുണ്ടായി. കുട്ടികളുടെ വിശ്വാസപരിശീലനത്തിന്റെ തുടക്കം മാതാപിതാക്കളില്‍ നിന്നാണെന്നും എല്ലാദിവസവും മുടങ്ങാതെ കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് കുടുംബ പ്രാര്‍ത്ഥന നടത്തണമെന്നും അച്ചന്‍ പ്രതിപാദിച്ചു.

റ്റിറ്റോ കണ്ടാരപ്പള്ളി, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, മനോജ് വഞ്ചിയില്‍, ബിനോയി പൂത്തുറ, സാബു മഠത്തിപ്പറമ്പില്‍, ജോയിസ് മറ്റത്തിക്കുന്നേല്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവര്‍ സെമിനാറിന്റെ ക്രമീകണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.