ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ മെയ് മാസത്തില്‍ ജന്മദിനവും വിവാഹ വാര്‍ഷികവും ആഷോഷിക്കുന്നവരെ ആശിര്‍വദിച്ചു. മെയ് മൂന്നിന് രാവിലെ പത്തിന് കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ തോമസ് മുളവനാല്‍ ജന്മദിനവും വിവാഹ വാര്‍ഷികവും ആഘോഷിക്കുന്നവരെ ആമോദിക്കുകയും ആശിര്‍വദിക്കുകയും ചെയ്തു. ദൈവം ഇവര്‍ക്ക് നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുകയും കൂടുതല്‍ അനുഗ്രഹങ്ങള്‍ക്കായി തുടര്‍ന്നും പ്രാര്‍ത്ഥിക്കണമെന്നും ഓര്‍മ്മപ്പെടുത്തി. ക്രമീകരണങ്ങള്‍ക്ക് ശുശ്രൂഷകര്‍, സിസ്റ്റേഴ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല