ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ ഈ വര്‍ഷത്തെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും തൈലഭിഷേകവും മെയ് 17ന് നടത്തപ്പെട്ടു. 51 കുട്ടികളാണ് ഈ വര്‍ഷം ആദ്യ കുര്‍ബാനയും സ്ഥൈര്യംലേപനവും സ്വീകരിച്ചത്. വൈകിട്ട് മൂന്നിന് ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ക്ക് കോട്ടയം രൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ജനറല്‍ ഫാ തോമസ് മുളവനാല്‍, ഫൊറോന വികാരി ഫാ ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ സുനി പടിഞ്ഞാറേക്കര ഫാ ലൂക്ക് തിരുനെല്ലിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.
വി കുര്‍ബാനയ്ക്ക് ശേഷം കുട്ടികള്‍ ഒത്തു ചേര്‍ന്ന് ആദ്യകുര്‍ബാന ഗാനം ആലപിക്കുകയും കുട്ടികളുടെ പ്രതിനിധികള്‍ നന്ദിപ്രസംഗം നടത്തുകയും ചെയ്തു.
തുടര്‍ന്ന് നൈല്‍സിലുള്ള വൈറ്റ് ഈഗിള്‍ ബാങ്ക്വറ്റ് ഹാളില്‍ ഒരുക്കിയ വിരുന്നു സല്‍ക്കാരത്തില്‍ രണ്ടായിരത്തോളം പേര്‍ പങ്കു ചേര്‍ന്നു.് കുട്ടികളെ അനുമോദിക്കുന്നതിനായി നടത്തിയ യോഗത്തില്‍ മാതാപിതാക്കള്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. മാര്‍ മാത്യു മൂലക്കാട്ട്, ഫാ തോമസ് മുളവനാല്‍, ഫാ. ഏബ്രഹാം മുത്തേലത്ത്, ജോസ് കണിയാലി മോന്‍സ് ജോസഫ് എംഎല്‍എ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുട്ടികളുടെ പ്രതിനിധി തദവസരത്തില്‍ സംസാരിച്ചു. ഷാജി എടാട്ട് സ്വാഗതവും പോള്‍സണ്‍ കുളങ്ങര നന്ദിയും പറഞ്ഞു. ഡിന്നറിന് ശേഷം സെന്റ് മേരീസ് കലാവേദിയുടെ ഗാനമേളയും നടത്തപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല