1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2015

ജോണിക്കുട്ടി പിള്ളവീട്ടില്‍

ചിക്കാഗോ: ഏറ്റവും വലിയ പ്രവാസി ക്‌നാനായ പള്ളികളില്‍ ഒന്നായ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ ഫുള്‍ടൈം സെക്രട്ടറി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.

ഇടവകയുടെ പുരോഗമനപരമായ പ്രവര്‍ത്തനങ്ങളും, ദൈനംദിന അജപാലന ആവശ്യങ്ങളും ഏകോപിപ്പിക്കുന്നതിനുവേണ്ടിയാണ് സിസ്റ്റര്‍ സേവ്യര്‍ സെക്രട്ടറിയായി ഫുള്‍ടൈം ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്.

മാര്‍ച്ച് ഒന്നാം തീയതി മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഓഫീസിന്റെ വെഞ്ചരിപ്പ് കര്‍മ്മം ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു. ഇടവക വികാരി ഫാ. തോമസ് മുളവനാല്‍, അസിസ്റ്റന്റ് വികാരി ഫാ. സുനി പടിഞ്ഞാറേക്കര, ചര്‍ച്ച് എക്‌സാര്‍ക്കേറ്റ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് ഓഫീസിന്റെ പ്രവര്‍ത്തന സമയം. ഇടവകയുടെ അജപാലന ആവശ്യങ്ങള്‍ക്കായി 847 919 5279 എന്ന നമ്പരില്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.