ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുന്നാള്‍ ഭക്തിപൂര്‍വം ആചരിച്ചു. ഏപ്രില്‍ 26ന് രാവിലെ ആരംഭിച്ച കുര്‍ബാനയക്ക് ഫാ. പോള്‍ ചാലിശ്ശേരി മുഖ്യ കാര്‍മ്മികനായി. ഇടവക വികാരി ഫാ തോമസ് മുളവനാല്‍ സഹകാര്‍മ്മികനായിരുന്നു.
ദിവ്യബലിക്ക് ശേഷം തിരുസ്വരൂപ വണക്കം, കഴുനെടുക്കല്‍, നേര്‍ച്ച കാഴ്ച്ച സമര്‍പ്പണം എന്നിവ നടന്നു. ചര്‍ച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അള്‍ത്താര ശുശ്രൂഷകര്‍, ഗായകസംഘം, സിസ്റ്റേഴ്‌സ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല