സ്വന്തം ലേഖകന്‍: സംസ്‌കൃത ഭാഷാ ഗവേഷണത്തിന് ചിക്കാഗോ യൂണിവേഴ്‌സിറ്റിക്ക് ഇന്ത്യന്‍ ദമ്പതിമാരുടെ വക 35 ലക്ഷം ഡോളര്‍. ഇന്ത്യന്‍ ദമ്പതിമാരായ ഗുരു രാമകൃഷ്ണന്‍, അനുപമ എന്നിവരാണ് സംസ്‌കൃത ഭാഷാപഠനത്തിനായി ഭീമമായ തുക സംഭാവന നല്‍കിയത്.
ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അസ്റ്റിയ ഫൗണ്ടേഷന്‍ ഉപദേശക സമിതി അംഗമാണ് അനുപമ രാമകൃഷ്ണന്‍, ‘മേരു’ കാപിറ്റല്‍ ഗ്രൂപ്പ് സ്ഥാപകരില്‍ ഒരാളായ രാമകൃഷ്ണന്‍ യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗൊ 88 ബാച്ച് എം.ബി.എ. ബിരുദധാരിയാണ്.
ഇന്ത്യയിലെ പുരാതന ക്ലാസിക്കല്‍ ഭാഷയായ സംസ്‌കൃതം 1892 മുതല്‍ യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗൊയില്‍ പഠന വിഷയമായി അംഗീകരിച്ചിരുന്നു. ഡല്‍ഹി ചിക്കാഗൊ യൂണിവേഴ്‌സിറ്റി സെന്ററിലെ സൗത്ത് ഏഷ്യന്‍ ലാഗ്വേജസ് ആന്റ് സിവിലൈസേഷന്‍ ഫാക്കല്‍റ്റി ഡയറക്ടര്‍ ഗാരിടബിനെയാണ് സംസ്‌കൃത ഭാഷാ പഠനത്തിന്റെ കൂടുതല്‍ സാധ്യതകളെ കുറിച്ച് ഗവേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
ലോകത്തിലെ വിവിധ ക്ലാസിക്കല്‍ ഭാഷയ്ക്ക് തുല്യമായ സ്ഥാനമാണ് സംസ്‌കൃത ഭാഷക്കുള്ളത്. ചരിത്രതാളുകളില്‍ അന്തര്‍ലീനമായി കിടക്കുന്ന ഭാഷാ സംസ്‌ക്കാരത്തിലേക്ക് വെളിച്ചം വീശുവാന്‍ സംസ്‌കൃതത്തിനാകുമെന്ന് ഗാരി ടമ്പ് പറഞ്ഞു. സൗത്ത് ഏഷ്യന്‍ ഭാഷാ ചരിത്രത്തെകുറിച്ച് പഠനം നടത്തുന്നതിന് അറുപത് ഫാക്കല്‍റ്റി മെമ്പര്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല