ഡിസംബര്‍ 24 ന് ഗ്യാസ് സ്റേഷനില്‍ അതിക്രമിച്ച് കടന്ന മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ച കുമരകം സ്വദേശി ജോജോ കൊടുവത്തറയുടെ (32) സംസ്കാരം ഡിസംബര്‍ 31 ന് നടക്കും. 31 ന് ശനിയാഴ്ച രാവിലെ 9.30 ന് സെന്റ് മേരീസ് ക്നാനായ പള്ളിയില്‍ ദിവ്യബലിയും സംസ്ക്കാര പ്രാര്‍ഥനകളും നടക്കും.
തുടര്‍ന്ന് നൈല്‍സിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് സെമിത്തേരിയില്‍ (മേരി ഹില്‍) സംസ്ക്കാരം നടത്തുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വിശദവിവരങ്ങള്‍ക്ക് – ജോമോന്‍ കൊടുവത്തറ (847 858 6583), ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് (847 736 0438). പെട്രോള്‍ പമ്പിലെത്തി പണം തട്ടിയെടുത്തു രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നു നീഗ്രോകളെ തടയാന്‍ ശ്രമിച്ചപ്പോഴാണു ജോജോയ്ക്കു വെടിയേറ്റത്. കടയില്‍നിന്ന് അപായസൈറണ്‍ മുഴങ്ങിയതിനെത്തുടര്‍ന്നു പോലീസെത്തി ജോജോയെ കുക്കു കൌണ്ടിയിലെ ജോണ്‍ എച്ച് സ്ട്രോഗര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവം നടക്കുമ്പോള്‍ പമ്പില്‍ ജോജോയും സഹായിയായ വടക്കേ ഇന്ത്യക്കാരനും മാത്രമാണുണ്ടായിരുന്നത്. ജോജോയും സുഹൃത്തും ചേര്‍ന്നു ഷിക്കാഗോ സൌത്ത് സ്റ്റേറ്റ് സ്ട്രീറ്റില്‍ നടത്തുന്ന ബിപി ഗ്യാസ് സ്റേഷനിലാണു തോക്കുകളുമായി എത്തിയ നീഗ്രോകളുടെ ആക്രമണമുണ്ടായത്. പണം അപഹരിച്ചോടിയവരില്‍ ഒരാളെ ജോജോ മല്‍പ്പിടിത്തത്തില്‍ കീഴ്പ്പെടുത്തി. ഈ സമയം മറ്റൊരാള്‍ തുടരെ വെടിവയ്ക്കുകയായിരുന്നു.
കാമറ ചിത്രങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാന്‍ പോലീസ് ഊര്‍ജിത അന്വേഷണം നടത്തിവരുന്നു. ജോജോയും കുടുംബവും വര്‍ഷങ്ങളായി ഷിക്കാഗോയിലെ ഡെസ് പ്ളെയിന്‍സില്‍ സ്ഥിരതാമസമാണ്. ജോജോയുടെ ഭാര്യ നിമ്മി ഉഴവൂര്‍ പയസ്മൌണ്ട് പുറത്താട്ട് കുടുംബാംഗമാണ്. ഷിക്കാഗോയില്‍ നഴ്സായി ജോലി ചെയ്യുന്നു. അഞ്ചു മാസം പ്രായമായ അല്‍ഫോന്‍സ് ഏകമകനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല