നോര്താംപ്ടന് ചിലങ്ക ഫാമിലി ക്ലെബ്ബിന്റെ ക്രിസ്തുമസ് കരോള്‍ ആഘോഷപൂര്‍വ്വം നടത്തി.ഡിസംബര്‍ 24 നു വൈകിട്ട് 5 .30 മുതല്‍ 8 .30 വരെ നോര്താംപ്ടന് വിക്ടോറിയ ചര്‍ച്ച് ഹാളില്‍ നടന്ന ക്രിസ്തുമസ് കരോളില്‍ ക്ലെബ്ബിന്റെ അംഗങ്ങള്‍ ഓരോ ഗ്രൂപ്പ്കളായി തിരിഞ്ഞു കരോള്‍ ഗാനങ്ങള്‍ അലപിച്ചും കേക്ക് വിതരണം നടത്തിയും കരോള്‍ വളരെ മനോഹരമാക്കി.കരോളില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്ന സാന്റാക്ലോസ് , ക്ലെബ് പ്രസിഡന്റ് ജൈസണ് ജെയിംസ്, സെക്രട്ടറി സോണി തുടങ്ങിയവര്‍ അംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
പരിപാടികള്‍ക്ക് ആര്‍ട്സ് ക്ലെബ് സെക്രട്ടറി ബൈജു ജോസഫ് നേതൃത്വം നല്കി.തുടര്‍ന്ന് എല്ലാ അംഗങ്ങളും ഒന്നിച്ചു കൂടി ആശംസകള്‍ കൈമാറിയും വീടുകളില്‍ പാകം ചെയ്ത ഭക്ഷണങ്ങള്‍ സ്നേഹവിരുന്നില്‍ വിതരണം ചെയ്തും ക്രിസ്തുമസിന്റെ യഥാര്‍ത്ഥ ചൈതന്യം ഉള്‍കൊണ്ടുകൊണ്ട് അംഗങ്ങള്‍ ക്രിസ്തുമസ് കരോള്‍ ആഘോഷിച്ചു.
ക്ലെബ്ബിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്ള ധന ശേഖരണത്തിന്റെ ഭാഗമായി ചാരിറ്റി ഫണ്ട് കവറുകള്‍ നേരത്തെ തന്നെ അംഗങ്ങളുടെ വീടുകളില്‍ എത്തിച്ചിരുന്നു.അംഗങ്ങളുടെ ഉദാരമായ സംഭാവനകള്‍ കേരളത്തിലെ ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് പിന്നീട് എത്തിച്ചു കൊടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല