പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന നോര്‍താംപ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ചിലങ്ക ഫാമിലി ക്ലബ് വീണ്ടും വാര്‍ത്തകളില്‍ സജീവമാകുന്നു .UK യിലെ പ്രശസ്തമായ നോര്‍താംപ്ടന്‍ കാര്‍ണിവലില്‍ കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഇത്തവണ ചിലങ്ക ഫാമിലി ക്ലെബ് വ്യത്യസ്തമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നത് .ഇതിനുവേണ്ടി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിക്കുന്നു.
കഴിഞ്ഞ മെയ്-29 നു രാജ വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ സ്ട്രീറ്റ് പാര്‍ട്ടിയില്‍ ചിലങ്ക ഫാമിലി ക്ലെബ്ബിലെ യുവപ്രതിഭകള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഇതിനോടകം തന്നെ നോര്‍താംപ്ടനിലെ ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.പരിപാടികള് ITV East Anglia ചാനലില് Anglia Tonight പ്രോഗ്രാമില് തല്സമയ സംപ്രേഷണം നടത്തുകയും ചെയ്തു . (സ്ട്രീറ്റ് പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ വാര്‍ത്തയോടൊപ്പം കൊടുക്കുന്നു). ഇതിന്റെ തുടര്‍ച്ചയായി കാര്‍ണിവലിനോട് അനുബന്ധിച്ച് നടക്കുന്ന പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന സ്റ്റേജ് പെര്‍ഫോമന്‍സിലും പങ്കെടുക്കുവാന്‍ അവര്‍ക്ക് ക്ഷണം ലഭിച്ചു കഴിഞ്ഞു.കേരളത്തിന്റെ തനതായ നൃത്ത രൂപങ്ങളോട് കൂടി ആധുനിക നൃത്തരൂപങ്ങളും കൂട്ടിച്ചേര്‍ത്തു രൂപം കൊടുത്ത ഫ്യൂഷന്‍ ഡാന്‍സ് നിരവധി ആള്‍ക്കാരുടെ മനം കവര്‍ന്നു കഴിഞ്ഞു.
2011 ജൂണ് 11 നു 2.30 നു ആരംഭിക്കുന്ന കാര്‍ണിവല്‍ പരേഡില്‍ ചെണ്ടമേളം ,പുലികളി ,മാവേലി, തിരുവാതിര , ഭരതനാട്യം,കളരിപയറ്റ്, ഒപ്പന തുടങ്ങിയ കലാരൂപങ്ങള്‍ ആണ് അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കാര്‍ണിവലില്‍ ധരിക്കുന്നതിവേണ്ടി ക്ലെബ്ബിന്റെ എംബ്ലം അടങ്ങിയ T ഷര്‍ട്ടുകള്‍ കേരളത്തില് നിന്നും കൊണ്ടുവന്നു കഴിഞ്ഞു.അത് പോലെ തന്നെ കേരളത്തിന്റെ തനതായ വസ്ത്രങ്ങള്‍ ധരിച്ചു ഇതൊരു വ്യത്യസ്തമായ അനുഭവമാക്കാനാണ് ക്ലെബ് അംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്
ചിലങ്ക ഭാരവാഹികളുടെയും , കാര്‍ണിവല്‍ കമ്മിറ്റി അംഗങ്ങളുടെയും ,ചിലങ്ക ആര്‍ട്സ് ക്ലെബ്ബിന്റെയും നേതൃത്വത്തില്‍ ക്ലബ്ബിന്റെ മുഴുവന്‍ അംഗങ്ങളും കാര്‍ണിവലില്‍ ക്ലെബ്ബിന്റെ പങ്കാളിത്തം വിജയകരമാക്കുന്നതിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു.
കാര്‍ണിവല്‍ ആസ്വദിക്കുവാനും ക്ലെബ്ബിനെ പിന്തുണക്കുവാനും UK യിലെ എല്ലാ മലയാളികളെയും സാദരം ക്ഷണിക്കുന്നതായി ചിലങ്ക ഫാമിലി ക്ലെബ് ഭാരവാഹികള്‍ അറിയിക്കുന്നു .
കൂടുതലല്‍ വിവരങ്ങള്‍ക്ക് താഴെകാണുന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക
mail.chilanka@gmail.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല