സോണി സേവ്യര്‍
നോര്‍താംപ്ടന്‍ ചിലങ്ക ഫാമിലി ക്ലബ് സ്പോര്‍ട്സ് ഡേ ആഘോഷപൂര്‍വം നടത്തി .മെയ് 29 നു നോര്‍താംപ്ടന്‍ ഗ്രേറ്റ് ബില്ലിംഗ് ഉള്ള Bernard Weston Pavilion മൈതാനത് രാവിലെ 11 മണിക്ക് ക്ലബ് പ്രസിഡന്റ് ജൈസണ് ജെയിംസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് ക്ലബ്ബിന്റെ ഔദ്യോകിക ജഴ്സി ഭാരവാഹികളും മുന്‍ പ്രസിഡന്റുമാരായ Mr തോമസ് ജോസഫ് , Mr റോയ് തെറ്റയില്‍ എന്നിവരും ചേര്‍ന്ന്‍ പുറത്തിറക്കി .
ആഘോഷങ്ങളുടെ ഭാഗമായി നാടന്‍ തട്ടുകടയും ഒരുക്കിയിരുന്നു.തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കായിക മത്സരങ്ങള്‍ നടത്തി.മത്സരപരിപടികളില്‍ എല്ലാക്ലബ് അംഗങ്ങളും സജീവമായി പങ്കെടുത്തു.മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ഉള്ള സമ്മാനങ്ങള്‍ ഓണാഘോഷ വേളയില്‍ നല്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
തുടര്‍ന്ന് നടന്ന BBQ പാര്‍ട്ടി വളരെ ആസ്വാദ്യകരമായിരുന്നു.ആഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികള്‍ക്കു വേണ്ടി ബൌന്‍സിംഗ് കാസില്‍ ഒരുക്കിയിരുന്നു . സ്പോര്‍ട്സ് & BBQ ഡേ പരിപാടികള്ക്ക് സജി കുടിലില്‍ ,ജോണ്സന് പോക്കയില്‍ ,ടോമി എബ്രഹാം ,ബൈജു ജോസഫ്, ബെന്നി ലൂക്ക, ബിനീഷ് ആന്റണി ,പ്രവീണ് ബേബി ,റെനി ബൈജു ,പ്രീതി ബെന്നി ,ആന്‍സി റോയ്, ബിജി ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.ക്ലബ് അംഗങ്ങളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനം കൊണ്ട് സ്പോര്ട്സ് & BBQ ഡേ ഒരു മറക്കാനാവാത്ത അനുഭവമായതില്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു.
നാടന് തട്ടുകടയും BBQ പാര്‍ട്ടിയും ഏറ്റെടുത്തു നടത്തിയത് UK യിലെ പ്രമുഖ കാറ്ററിംഗ് വിതരണക്കാരായ ജോമോന്‍ മാത്യുവിന്‍റെ(Kettering)ന്റെ ഉടമസ്ഥതയിലുള്ള Manby Catering Ltd. ആയിരുന്നു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല