സ്വന്തം ലേഖകന്‍: കണ്ണടച്ചു കണ്ടാല്‍ ഭക്തിഗാനം, കണ്ണു തുറന്നു കണ്ടാല്‍ ഐറ്റം ഡാന്‍സ്, ഇതുപോലൊരു ഐറ്റം നമ്പര്‍ സ്വപ്നങ്ങളില്‍ മാത്രം, ജയറാം ചിത്രത്തിലെ ഐറ്റം ഡാന്‍സിനെതിരെ ട്രോള്‍ മഴയുമായി സമൂഹ മാധ്യമങ്ങള്‍, വീഡിയോ കാണാം. അന്തരിച്ച ദീപന്‍ സംവിധാനം ചെയ്ത സത്യയിലെ അടുത്തിടെ യൂട്യൂബില്‍ പുറത്തിറക്കിയ പാട്ടാണ് പ്രേക്ഷകരെ ഭക്തിഗാനമാണോ ഐറ്റംഡാന്‍സാണോ എന്ന ആശയക്കുഴപ്പത്തില്‍ തള്ളിയിട്ടത്.
കഴിഞ്ഞ ദിവസമാണ് ‘ചിലങ്കകള്‍ തോല്‍ക്കും’ എന്ന് തുടങ്ങുന്ന ഐറ്റം ഡാന്‍സ് യൂട്യൂബിലെത്തിയത്. ഞൊടിയിടയില്‍ പാട്ടും ഡാന്‍സും യൂട്യൂബിലെയും ഫെയ്‌സ്ബുക്കിലെയും തരംഗമായി മാറുകയും ചെയ്തു. ഗോപീസുന്ദര്‍ ഈ ഐറ്റംഡാന്‍സിനായി ഒരുക്കിയ പാട്ട്, ഭക്തിഗാനങ്ങളെ അനുസ്മരിപ്പിക്കുന്നുവെന്നാണ് വ്യാപകമായ പരിഹാസം ഉയര്‍ന്നിരിക്കുന്നത്. വിജനസുരഭീ പോലെ ആക്കാന്‍ ഇറങ്ങിയാണ് ഗോപിയേട്ടന്‍ ഇങ്ങനെ പെട്ടത് എന്നതാണ് ട്രോളന്മാരുടെ ആക്ഷേപം.
ലക്ഷക്കണക്കിനു പേരാണ് ഇതിനകം വീഡിയോ കണ്ടത്. വീഡിയോക്ക് ലൈക്കുകളേക്കാള്‍ കൂടുതല്‍ ഡിസ്‌ലൈക്കുകളാണെന്ന പ്രത്യേകതയുമുണ്ട്. ‘ഞാന്‍ കണ്ടതില്‍ മികച്ച പരീക്ഷണം, വീഡിയോ കണ്ടാല്‍ ഐറ്റം സോങ്,അത് വേണ്ടാത്തവര്‍ക്കോ തീയേറ്റര്‍ ഇത് കണ്ണടച്ച് ഭക്തിയുടെ കുളിര്മഴയില്‍ സുഖിച്ച് ഇരിക്കാം’ എന്നതാണ് ഏവരെയും ചിരിപ്പിക്കുന്ന ഒരു കമന്റ്. ‘ആര്‍ക്കും വിരോധം ഇല്ലങ്കില്‍ ഞാനിവിടെ ഒര് കര്‍പ്പൂരവും ചന്ദനത്തിരിയും നെയ്യ് വിളക്കും കത്തിച്ച് വെക്കുവാ’ എന്ന് പറയുന്നവരുമുണ്ട്.
‘ബാര്‍ ആണെന്ന് കരുതി അമ്പലത്തില്‍ കയറിയ മാസ്സ് കൂള്‍ അഗ്രിക്കള്‍ചറല്‍ സ്റ്റാര്‍ ജയേട്ടനും റോമയും, ആകെ ഭക്തി സാന്ത്രം’, ‘കുമാരസംഭവം കിട്ടിയില്ല പകരം ഭക്തരതി’, ‘രാത്രിയില്‍ മ്യൂട്ട് അടിക്കാതെ ഞാന്‍ ആദ്യമായി കണ്ട ഐറ്റം ഡാന്‍സ്’ ഇങ്ങനെ പോകുന്നു ട്രോളുകള്‍. ശാസ്ത്രീയ നൃത്ത ചുവടുകളുമായി ഐറ്റം ഡാന്‍സെനെത്തിയ ആദ്യ നടി എന്ന ബഹുമതി മല്‍കി റോമയേയും കളിയാക്കുന്നു ട്രോളന്മാര്‍. പാട്ടും ഡാന്‍സും തമ്മില്‍ ഒരു സാമ്യവുമില്ലെന്ന് പറയുന്നവരും കുറവല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല