കുട്ടികളെ കാണാതാവുന്നതും തട്ടിക്കൊണ്ട് പോകുന്നതും വര്‍ദ്ധിച്ചു വരികയാണെന്ന് കണക്കുകള്‍. ചാരിറ്റി പേരന്റ്‌സ് ആന്‍ഡ് അബ്ഡക്ടട് ചില്‍ഡ്രന്‍ ടുഗെദര്‍ (പാക്ട്) പൊലീസില്‍നിന്ന് ശേഖരിച്ച കണക്കുകളിലാണ് 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ പതിവാണെന്ന കാര്യം വ്യക്തമാകുന്നത്. 2013നെക്കാള്‍ 2014ല്‍ 13 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ മാത്രം കണക്കെടുത്താല്‍ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത് 18 ശതമാനത്തിന്റെ വളര്‍ച്ചയാണ്.
റോദര്‍ഹാം സംഭവത്തിന് ശേഷമാണ് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഭവങ്ങളും കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണങ്ങളും പൊലീസ് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നുള്ള ചര്‍ച്ചകള്‍ സജീവമായത്. 2013-14 കാലഘട്ടത്തില്‍ മാതാപിതാക്കള്‍ ചതിച്ചോ ബലം പ്രയോഗിച്ചോ കൂട്ടിക്കൊണ്ട് പോയത് 158 കുട്ടികളെയാണ്, മാതാപിതാക്കള്‍ അല്ലാത്ത ആളുകള്‍ ചതിച്ചോ ബലം പ്രയോഗിച്ചോ കൂട്ടിക്കൊണ്ട് പോയത് 401 കുട്ടികളെയാണ്. 321 കുട്ടികളെ തട്ടിക്കൊണ്ട് പോയി.
പ്രതിഫലത്തിന് വേണ്ടിയോ പക തീര്‍ക്കുന്നതിനോ കുട്ടികളെ കടത്തിക്കൊണ്ട് പോകുന്നതിനെയാണ് കിഡ്‌നാപ്പിംഗ് എന്നതിന് കീഴില്‍ പൊലീസ് പെടുത്തിയിരിക്കുന്നത്. പൊലീസ് രേഖപ്പെടുത്തിയിരിക്കുന്ന കിഡ്‌നാപ്പിംഗ് കേസുകളില്‍ അഞ്ചില്‍ ഒന്നില്‍ ഇര കുട്ടികളാണ്.
പാക്ട് പറയുന്നത് പൊലീസ് രേഖയില്‍ ചേര്‍ത്തിട്ടില്ലാത്ത അല്ലെങ്കില്‍ അവര്‍ അറിഞ്ഞിട്ടില്ലാത്ത നിരവധി തട്ടിക്കൊണ്ട് പോകല്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നാണ്. അതുകൊണ്ട് തന്നെ പൊലീസ് രേഖകളില്‍ ഉള്ളതായിരിക്കില്ല കുറ്റകൃത്യങ്ങളുടെ യഥാര്‍ത്ഥ കണക്ക്. അതില്‍ നാലിരട്ടി എങ്കിലു കൂടുതലായിരിക്കും യഥാര്‍ത്ഥ കണക്കുകള്‍.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലാണ് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുള്ളത്. 100,000 കുട്ടികളില്‍ 11.6 കേസുകള്‍. ലണ്ടനില്‍ 9.8, യോക്ക്‌ഷെയറില്‍ 9.3, ഹംപറില്‍ 9.3 എന്നിങ്ങനെയാണ് കണക്കുകള്‍. ഏറ്റവും കുറവ് കേസുകള്‍ വെയ്ല്‍സിലാണ് 4.3.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല