കുട്ടികള്‍ക്കായുള്ള സഹായധനത്തിന്റെ പദ്ധതി നവീകരിക്കുവാനായി സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം കൂടുന്നു. ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണ്‍ ടാക്സ് ക്രെഡിറ്റിലുള്ള വ്യത്യാസങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നത് ആയിരക്കണക്കിന് നിര്‍ധന കുടുംബങ്ങള്‍ക്ക് ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനു കാരണമാകും എന്ന് എഡി ബാള്‍സ് തുടങ്ങിയ വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു. മാതാപിതാക്കളുടെ വാര്‍ഷിക ശമ്പളം അനുസരിച്ചാണ് കുട്ടികളുടെ ബെനിഫിറ്റ് ലഭിക്കുക. ഇപ്പോഴുള്ള പദ്ധതിപ്രകാരം 80,000 പൌണ്ട് വരെ സമ്പാധിക്കുന്നവര്‍ക്ക് ഈ സഹായധനം ലഭ്യമാണ്. 80000 പൌണ്ട് എന്നതില്‍ നിന്ന് ഈ സമ്പാദ്യ രേഖ 50,000 പൌണ്ടിലേക്ക് ചുരുക്കുവാനുള്ള സാധ്യതകള്‍ ആരും തള്ളിക്കളയുന്നില്ല.
2013 ജനുവരി മുതല്‍ വാര്‍ഷിക വരുമാനം 42745 പൌണ്ട് ഉള്ളവര്‍ക്ക് സഹായധനം ലഭ്യമാകില്ലെന്നു ഓസ്ബോണ്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഈ രീതിയിലുള്ള പദ്ധതി മാറ്റം മൂലം ഖജനാവില്‍ ഒരു ബില്ല്യന്‍ വരെ ലാഭം ഉണ്ടാക്കുവാന്‍ സര്‍ക്കാരിനാകും. ഈ ഭേദഗതിയുടെ തീരുമാനം മാര്‍ച്ച് 21ലെ ബഡ്ജറ്റിലാണ് കൃത്യമായി അറിയുവാന്‍ സാധിക്കുകയുള്ളൂ. ഭേദഗതി വരുകയാണെങ്കില്‍ വര്ഷം 43000 പൌണ്ട് സമ്പാദിക്കുന്ന ഒരു കുടുംബത്തിന് വര്ഷം 1750 പൌണ്ട് വരെ നഷടമാകും. കുടുംബത്തില്‍ മൂന്നു കുട്ടികള്‍ ഉണ്ടെങ്കില്‍ ഇത് 2250 പൌണ്ട് വരെയാകാം.
പക്ഷെ ഈ ഭേദഗതിയെ വിമര്‍ശിക്കുന്നവര്‍ ഏറെയാണ്. മദ്ധ്യവര്‍ഗത്തിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ചതായിട്ടാണ് പല വിദഗ്ദ്ധരും ഇതിനെ കാണുന്നത്. അധികം സമ്പാദിക്കുന്നവര്‍ തങ്ങള്‍ക്കു ലഭിക്കുന്ന കുട്ടികളുടെ സഹായ ധനം വേണ്ടെന്നു വയ്ക്കുകയാണെങ്കില്‍ അത് സര്‍ക്കാരിന് വലിയൊരു ആശ്വാസമാകും എന്ന് ക്ലെഗ് ചൂണ്ടിക്കാട്ടി. ചെലവ് കുറക്കലിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഈ രീതിയില്‍ ചിന്തിക്കുന്നത് എങ്കിലും അര്‍ഹിച്ച കൈകളിലാണ് സഹായധനം എത്തുന്നത് എന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തും എന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല