കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റും ഊന്നല്‍ നല്‍കുന്ന കര്‍ക്കശമായ നിയമം നിര്‍മ്മിക്കാന്‍ പൊതുജനങ്ങളുടെ വലിയ പിന്തുണയുണ്ടെന്ന് സര്‍വെ റിപ്പോര്‍ട്ട്. ഫഌറ്റുകളും സ്‌കൂളുകളും മറ്റുമുള്ള വളപ്പുകളില്‍ 20 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ പോകാന്‍ പാടില്ല, രാത്രി ഒമ്പത് മണിക്ക് മുന്‍പുള്ള ജങ്ക് ഫുഡുകളുടെ പരസ്യം ടിവിയില്‍നിന്ന് ഒഴിവാക്കുക തുടങ്ങിയ നീക്കങ്ങള്‍ക്കാണ് ജനപിന്തുണയുള്ളത്. യുകെയിലെ കുട്ടികളുടെ ഡോക്ടര്‍മാര്‍ കോംറെസിന്റെ സഹായത്തോടെയാണ് ഈ സര്‍വെ നടത്തിയത്.
കൊഴുപ്പ്, ഉപ്പ്, മധുരം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പരസ്യം, കുട്ടികള്‍ ടിവി കാണുന്ന സമയത്ത് കാണിക്കരുതെന്ന് സര്‍വെ ഫല റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വെയില്‍ പങ്കെടുത്ത 64 ശതമാനം ആളുകള്‍ക്കും ഈ അഭിപ്രായമാണുള്ളത്, അതായത് മൂന്നില്‍ രണ്ട് പേര്‍ക്ക്.
മദ്യപാനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികളില്‍നിന്ന് ഗര്‍ഭിണികളായ സ്ത്രീകളെ പിന്‍തിരിപ്പിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം. 77 ശതമാനം ആളുകളും ഈ അഭിപ്രായമുള്ളവരാണ്.
ആരോഗ്യകരമായ ഭക്ഷണരീതികളും വ്യായാമങ്ങളും സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധവത്കരണം നടത്താന്‍ എന്‍എച്ച്എസിന്റെ അര്‍ജന്റ് ആന്‍ഡ് എമര്‍ജന്‍സി കെയര്‍ ഫണ്ട് ഉപയോഗിക്കണമെന്ന് 36 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. പ്രായമായവരുടെ ആരോഗ്യ പിരപാലനവും കുട്ടികളുടെ ശരീരം രോഗമില്ലാതെ സൂക്ഷിക്കുന്നതിനും എന്‍എച്ച്എസ് കൂടുതല്‍ ശ്രദ്ധിക്കണമെന്നും, അതിനായി കൂടുതല്‍ പണം ചെലവഴിക്കണമെന്നും സര്‍വെയില്‍ പങ്കെടുത്ത ആളുകള്‍ പറഞ്ഞു. സര്‍വെയില്‍ പങ്കെടുച്ച 94 ശതമാനം ആളുകളും ഇതേ അഭിപ്രായമാണ് പങ്ക് വെച്ചത്.
യുകെയിലെ ശിശു മരണ നിരക്കിന്റെ കാര്യത്തിലും കുട്ടികളുടെ പൊണ്ണത്തടിയുടെ കാര്യത്തിലും മറ്റ് രാജ്യങ്ങളെക്കാള്‍ മുന്‍പന്തിയിലാണ് യുകെയെന്ന് റോയല്‍ കോളജ് ഓഫ് പീഡിയാട്രിക്‌സ് പ്രസിഡന്റ് ഡോ. ഹിലാരി കാസ് പറഞ്ഞു. അതുകൊണ്ട് തന്നെ അടുത്ത വരുന്ന സര്‍ക്കാര്‍ കുട്ടികളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ട് നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല