1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2011

ഒന്നരവയസുള്ള പെണ്‍കുഞ്ഞിന്റെ സംരക്ഷണം നിര്‍വഹിക്കാന്‍ എഴുപതും അന്‍പത്തേഴും വയസുള്ള വൃദ്ധദമ്പതികള്‍ക്കു കഴിയാത്തതിനാല്‍ കുഞ്ഞിനെ മറ്റാരെങ്കിലും ദത്തെടുക്കാന്‍ അനുവദിക്കണമെന്ന് ഇറ്റലിയിലെ ഒരു കോടതി നിര്‍ദേശിച്ചു.

കുട്ടിയെ ദത്തെടുക്കാന്‍ അനുമതിക്കായി നല്‍കിയ അപേക്ഷ പലവട്ടം നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് കൃത്രിമ ബീജാധാനം വഴിയാണ് ഗബ്രിയേല-ലുയ്ഗി ദമ്പതികള്‍ വയോള എന്ന കുഞ്ഞിനു ജന്മം നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ കുട്ടിയെ വളര്‍ത്താന്‍ വയ്യാത്തവിധം അവര്‍ അവശരായി.

ഒരു ദിവസം വൈകിട്ട് കാറില്‍ കുട്ടി തനിയെ കിടക്കുന്നതു കണ്ട അയല്‍ക്കാര്‍ പരിതാപകരമായ അവസ്ഥ സാമൂഹികക്ഷേമ ഉദ്യോഗസ്ഥരെ അറിയിച്ചു. അവര്‍ കുട്ടിയെ കൊണ്ടുപോയശേഷം കോടതിയെ വിവരം ധരിപ്പിച്ചു. കുട്ടി അനാഥയാകാനുള്ള സാധ്യത നിരീക്ഷിച്ച കോടതി ദത്തെടുക്കാന്‍ തയാറുള്ളവരെ ഏല്‍പിക്കാന്‍ ഉത്തരവിടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.