1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ ബാലവിവാഹത്തിന് ഇരയാകുന്നത് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പത്തു വയസില്‍ താഴെയുള്ള 12 ദശലക്ഷം കുട്ടികളാണ് നമ്മുടെ രാജ്യത്തു ബാലവിവാഹത്തിന് ഇരയാകുന്നതെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്.

ശൈശവ വിവാഹം നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ള ഇന്ത്യയില്‍ ഈ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. 12 ദശലക്ഷം കുട്ടികളില്‍ 84 ശതമാനം പേരും ഹിന്ദുമതത്തില്‍ നിന്നും 11 ശതമാനം പേര്‍ മുസ്ലിം വിഭഗത്തില്‍ നിന്നുമാണ്. ഹിന്ദു വിഭാഗത്തില്‍ 6.65 ദശലക്ഷം പെണ്‍കുട്ടികളും 3.56 ദശലക്ഷം ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. മുസ്ലിം വിഭാഗത്തില്‍ ഇത് 0.88 ദശലക്ഷവും 0.49 ദശലക്ഷവുമാണ്.

72 ശതമാനം ബാലവിവാഹങ്ങളും നടക്കുന്നത് ഗ്രാമ പ്രദേശങ്ങളിലാണ്. ഏറ്റവും കുറവ് ബാലവിവാഹം ജൈന, ക്രിസ്ത്യന്‍ വിഭാഗങ്ങളിലാണ്. ഇവര്‍ക്കു 20 വയസാണു വിവാഹത്തിനുള്ള ശരാശരി പ്രായം. എന്നാല്‍ ഗ്രാമങ്ങളെ അപേക്ഷിച്ചു നഗര പ്രദേശങ്ങില്‍ രണ്ടു വര്‍ഷം വൈകിയാണ് വിവാഹം നടക്കുന്നത്.

പത്തു വയസിനു മുമ്പ് വിവാഹം കഴിക്കുന്ന 80 ശതമാനം പെണ്‍കുട്ടികളും വിദ്യാഭ്യാസം കിട്ടാത്തവരാണ്. മുസ്ലിം വ്യക്തിനിയമത്തില്‍ 15 വയസുകഴിഞ്ഞാല്‍ വിവാഹം കഴിക്കാമെന്ന് അനുശാസിക്കുന്നതും ഒരു പരിധിവരെ ഇത്തരം വിവാഹങ്ങള്‍ക്ക് സാധൂകരണമാകുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.