സ്വന്തം ലേഖകന്‍: രണ്ടര വയസുള്ളപ്പോള്‍ വീട്ടുകാര്‍ നടത്തിയ വിവാഹത്തിനെതിരെ 19 കാരി പരാതിയുമായി കുടുംബ കോടതിയില്‍. അജ്മീരിലെ കവിതയെന്ന എഞ്ചിനീയറിംഗ് ബിരുദധാരിയാണ് കോടതിയെ ഞെട്ടിച്ച പരാതിയുമായി രംഗത്തെത്തിയത്. തനിക്ക് രണ്ടര വയസ്സുള്ളപ്പോള്‍ വീട്ടുക്കാര് നടത്തിയ വിവാഹത്തില്‍ നിന്ന് വിവാഹ മോചനം വേണമെന്നാണ് കവിതയുടെ ആവശ്യം.
തനിക്ക് അറിവില്ലാത്ത പ്രായത്തില്‍ വീട്ടുകാര്‍ നടത്തിയ വിവാഹത്തിലെ വരനെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടിയുടെ അവാദം. ഇയാള്‍ക്ക് വേണ്ടെത്ര വിദ്യാഭ്യാസം ഇല്ലാത്തതും പെണ്‍കുട്ടിയുടെ പ്രശ്നമാണ്.
വിവാഹത്തെ എതിര്‍ത്തെങ്കിലും വീട്ടുകാരും പഞ്ചായത്തും പെണ്‍കുട്ടിയെ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്. ഗ്രാമത്തില്‍ നടക്കുന്ന ആചാരങ്ങളില്‍ മാറ്റം വരുത്തുന്നതിന് ആരും തയ്യാറായിരുന്നില്ല.
തനിക്ക് നീതി ലഭിക്കുന്നതിന് വേണ്ടി ഇനി കോടതിയില്‍ പോവുക മാത്രമാണ് തനിക്ക് മുന്നിലുള്ള ഏക വഴിയെന്നും താന്‍ ഒരു എഞ്ചിനിയര്‍ ആകാന്‍ ആഗ്രഹിക്കുന്നവെന്നും ഭാവിയെ കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല