സ്വന്തം ലേഖകന്‍: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിച്ച കുറ്റത്തിന് അമേരിക്കയില്‍ ഇന്ത്യക്കാരന് ജയില്‍വാസം. പ്രായ പൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും കൈവശം വെച്ചതിന് പിറ്റ്‌സ്ബര്‍ഗിലെ ഫെഡറല്‍ കോടതി അഭിജീത് ദാസ് (28) എന്നയാളെ 52 മാസത്തെ ജയില്‍ ശിക്ഷയ്ക്കാണ് വിധിച്ചത്.
നാലു വര്‍ഷം തടവും തുടര്‍ന്ന് പ്രതി 10 വര്‍ഷത്തെ നിരീക്ഷണത്തിലായിരുക്കുമെന്നും വിധിയില്‍ വ്യക്തമാക്കി. അമേരിക്കയില്‍ ചൈല്‍ഡ് പോണോഗ്രാഫിക്കെതിരെ അധികൃതര്‍ കര്‍ക്കശ നിലപാടാണ് സ്വീകരിക്കുന്നത്.
1000 ത്തോളം അശ്ലീല ചിത്രങ്ങളും 38 വീഡിയോയുമാണ് ഇയാളുടെ കംപ്യൂട്ടര്‍ ഗ്രാഫിക് ഫയലുകളില്‍ നിന്ന് കണ്ടെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടുന്നവയാണ് വീഡിയോകളെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല