ബ്രിട്ടനില്‍ കുട്ടികളെ വളര്‍ത്തി വലുതാക്കാനുള്ള ചിലവില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായതായുള്ള റിപ്പോര്‍ട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു. തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, ഉയര്‍ന്ന ട്യൂഷന്‍ ഫീ തുടങ്ങി അവശ്യ സാധനങ്ങളുടെ വിലക്കയറ്റം വരെ ഇതിന് കാരണമായിട്ടുണ്ട്. എന്നിരിക്കിലും സ്വന്തം മക്കളെ വളര്‍ത്തി വലുതാക്കുക എന്നത് ഇതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ് ആ സ്വപ്നത്തിന് കൈത്താങ്ങാകാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ഇങ്ങനെ കഷ്ടപ്പെടുന്നവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ പതിനായിരം പൌണ്ട് വരെ ലോണ്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ബ്രിട്ടീഷ് മാതാപിതാക്കളുടെ കഷ്ടപ്പാട് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഒരു സ്വാതന്ത്ര്യ സ്ഥാപനമായ സോഷ്യല്‍ മാര്‍ക്കറ്റ് ഫൌണ്ടേഷന്‍ ഈ നിര്‍ദേശം മുന്നോട്ട് വെക്കുകയായിരുന്നു. നിലവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നത് ഒരു കുഞ്ഞുള്ള രക്ഷിതാക്കള്‍ക്ക് പോലും അവരുടെ വരുമാനത്തിന്റെ ഏതാണ്ട് കാല്‍ ഭാഗവും കുഞ്ഞിനെ വളര്‍ത്താനാണ് വിനിയോഗിക്കുന്നത് അതേസമയം രണ്ടും അതിലധികവും കുട്ടികളുള്ള രക്ഷിതാക്കള്‍ പൊറുതിമുട്ടിയിരിക്കുകയുമാണ്. എന്തായാലും ഈ പദ്ധതിയ്ക്കായി ഒരു നാഷനല്‍ ചൈല്‍ഡ് കെയര്‍ കോണ്‍ട്രിബ്യൂഷന്‍ രൂപീകരിക്കാന്‍ പോകുകയാണ്.
പ്രതിമാസം ആയിരം പൌണ്ട് വരുമാനമുള്ള ആര്‍ക്കും ഈ ലോണ്‍ ലഭിക്കും. ലോണ്‍ എടുക്കുന്നവര്‍ ടാക്സ് സംവിധാനത്തിലൂടെ കുറഞ്ഞ നിരക്കില്‍ തവണകളായി മാസംതോറും തിരിച്ചടച്ചാല്‍ മതിയാകും. ആദ്യം വൗച്ചര്‍ സ്കീമിലൂടെ സര്‍ക്കാര്‍ ലോണ്‍തുക നല്‍കും തുടര്‍ന്ന് പണമടയ്ക്കാന്‍ ഒരു സ്മാര്‍ട്ട് കാര്‍ഡും നല്‍കും. ഇതുവഴി ഇന്‍കം ടാക്സ് പേഴ്സണല്‍ അലവന്‍സിലുള്ള തങ്ങളുടെ മൊത്തം വരുമാനത്തിന്റെ ആറു ശതമാനം തിരിച്ചടയ്ക്കണം. എപ്പോള്‍ വേണമെങ്കിലും മുഴുവന്‍ തുകയും തിരിച്ചടക്കാം പക്ഷെ മാക്സിമം കാലയളവ് 20 വര്‍ഷമാണ്. എന്തായാലും പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി ഏതെന്കിലും ഒരു സ്ഥലത്ത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല