ഒരിക്കല്‍ ബ്രട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മൂത്ത മകള്‍ നാന്‍സിയെ ഒരു കണ്‍ട്രി പബ്ബില്‍ വച്ച് കാണാതായി. ഇരുപത്തിനാല് മണിക്കൂറും സെക്യൂരിറ്റി ക്യാമറകളുടേയും പേഴ്‌സണല്‍ അസിസ്റ്റന്‍സിന്റേയും നടുവില്‍ കഴിയുന്ന പ്രധാനമന്ത്രിയുടെ മകള്‍ക്ക് ഇത് സംഭവിക്കാമെങ്കില്‍ സാധാരണക്കാരന്റെ കാര്യമെന്താകും? പലപ്പോഴും സൂപ്പര്‍മാര്‍ക്കറ്റുകളിലും ബീച്ചുകളിലും മറ്റും പോകുമ്പോഴും മുതിര്‍ന്നവരെ അലട്ടുന്ന കാര്യമാണ് കുട്ടികളെ ശ്രദ്ധിക്കുക എന്നത്. എത്ര ശ്രദ്ധിച്ചാലും പലപ്പോഴും വളരെ ഈസിയായി കുട്ടികള്‍ കൈയ്യില്‍ നിന്ന് വഴുതിപോകാം. ഒരു നിമിഷത്തെ അശ്രദ്ധയാകും ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ കരയാന്‍ കാരണമാകുന്ന നഷ്ടത്തിന് ഹേതുവാകുന്നത്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മാതാപിതാക്കള്‍ക്ക് ചില മുന്‍കരുതലുകള്‍ എടുക്കാന്‍ സാധിക്കും.
കുട്ടികളെ ഭയപ്പെടുത്തരുത്
അപരിചതര്‍ക്ക് അടുത്ത് കറങ്ങി നടന്നാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച്, പരിചയമില്ലാത്ത് ഇടങ്ങളില്‍ ഒറ്റക്ക് പോയാലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് പറഞ്ഞ് കുട്ടികളില്‍ പേടി ഉണ്ടാക്കിയിട്ടുണ്ടാകും. അത്തരം നടപടികള്‍ കുട്ടികള്‍ക്ക് സമൂഹവുമായി ഇടപഴകുന്നതിന് പേടിയുണ്ടാക്കും. ആള്‍കൂട്ടത്തിനിടയില്‍ ഒറ്റപ്പെട്ട് പോയാല്‍ എന്ത് ചെയ്യണമെന്നും എങ്ങനെ മറ്റുളളവരുടെ സഹായം തേടണമെന്നും കുട്ടിക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാവുന്നതാണ്.
അടിസ്ഥാന വിവരങ്ങള്‍ പഠിപ്പിച്ച് കൊടുക്കണം.
കുട്ടിക്ക് അവരുടെ മുഴുവന്‍ പേര്, വിലാസം, ടെലഫോണ്‍ നമ്പര്‍ തുടങ്ങിയ അടിസ്ഥാനപരമായ കാര്യങ്ങള്‍ പഠിപ്പിച്ച് കൊടുക്കണം. ടെലഫോണ്‍ നമ്പര്‍ പഠിപ്പിക്കുമ്പോള്‍ മൊബൈല്‍ നമ്പരിനേക്കാള്‍ ലാന്‍ഡ്‌ലൈന്‍ നമ്പരുകള്‍ പഠിപ്പിച്ച് കൊടുക്കുക. ഇത്തരം വിവരങ്ങള്‍ കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് ലഭിക്കുകയാണങ്കില്‍ മാതാപിതാക്കളെ ബന്ധപ്പെടുവാന്‍ എളുപ്പമായിരിക്കും.
സുരക്ഷിതമായ അപരിചതന്‍, സുരക്ഷിതമായ കെട്ടിടം
ഏതെങ്കിലും കാരണവശാല്‍ കുട്ടി മാതാപിതാക്കളുടെ അടുത്ത് നിന്നും മാറിപ്പോയാല്‍ സഹായത്തിന് സമീപിക്കാവുന്ന അപരിചിതരെ പറ്റി കുട്ടിക്ക് മനസ്സിലാക്കി കൊടുക്കണം. ആളുകളെ അപകടങ്ങളില്‍ സഹായിക്കുന്ന ഉദ്യോഗസ്ഥരാണ് സുരക്ഷിതമായ അപരിചിതരുടെ ഗണത്തില്‍ പെടുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍, കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഓഫീസര്‍, ട്രാഫിക് വാര്‍ഡന്‍, ഷോപ്പ് കീപ്പര്‍, ചെക്ക് ഔട്ട് അസിസ്റ്റന്റ് തുടങ്ങിയ ആളുകളെ സഹായത്തിനായി സമീപിക്കാന്‍ കുട്ടിയെ പഠിപ്പിക്കണം. എന്നാല്‍ ഇത്തരം ഒരാളെ പുറത്ത് കണ്ടെത്താനായില്ലങ്കില്‍ സേഫര്‍ ബില്‍ഡിങ്ങ് എന്ന ഓപ്ഷന്‍ സ്വീകരിക്കണം. ബാങ്ക്, പോസ്റ്റ് ഓഫീസ്, ലൈബ്രറി, സൂപ്പര്‍മാര്‍ക്കറ്റ്, മെഡിക്കല്‍ സെന്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സഹായത്തിനായി ആവശ്്യപ്പെടാവുന്നതാണ്.
ഒരു മീറ്റിങ്ങ് പോയ്ന്റ് കണ്ടുപിടിക്കുക
എപ്പോഴും പുറത്തുപോകുമ്പോള്‍ ഒരു മീറ്റിങ്ങ് പോയ്ന്റ് കണ്ടെത്തുക. അബദ്ധവശാല്‍ വേര്‍പിരിഞ്ഞുപോയാലും ഈ മീറ്റിങ്ങ് പോയ്ന്റില്‍ കാത്ത് നില്‍ക്കണമെന്ന് കൂട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തണം. ഇനി കടകളില്‍ പോയാല്‍ കസ്റ്റമര്‍ സര്‍വ്വീസ് എവിടെയാണന്നും അവിടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ യൂണിഫോം എന്താണന്നും കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം. ബീ്ച്ചുകളിലും മറ്റും പോകുമ്പോള്‍ തീം പാര്‍ക്കുകളും മറ്റും മുന്‍കൂട്ടി മീറ്റിങ്ങ് പോയിന്റായി കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം.
ഡ്രസ്സുകള്‍
തിരക്കേറിയ സ്ഥലങ്ങളില്‍ പോകുമ്പോള്‍ ആകര്‍ഷകമായ നിറത്തിലുളള ഡ്രസ്സുകള്‍ കുട്ടികളെ ധരിപ്പിക്കുക. ഇത് പെ്്ട്ടന്ന് കുട്ടിയെ കണ്ടെത്താന്‍ സഹായിക്കും. ഡ്രസിനുളളില്‍ കുട്ടികളുടെ പേരും വിലാസവും ഫോണ്‍ നമ്പരും അടങ്ങിയ ടാഗ് തുന്നിച്ചേര്‍ക്കാന്‍ മറക്കരുത്. ഇത് കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് നിങ്ങളെ കോണ്‍ടാക്ട് ചെയ്യാന്‍ സഹായിക്കും.
ഫോട്ടോ എടുക്കുക
യാത്ര പോകുമ്പോള്‍ കുട്ടിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ എടുക്കുക. ഇത് കാണാതായാല്‍ മ്റ്റുളളവരോട് കുട്ടിയെ കുറിച്ച് അന്വേഷിക്കുമ്പോള്‍ ഉപകാരപ്പെടും.
ഐഡി ടാഗ് അണിയിക്കുക
കുട്ടികളുടെ പൂര്‍ണ്ണവിവരവും കോണ്‍ടാക്ട് ഡീറ്റെയ്ല്‍സും എഴുതാനുളള ഐഡി ടാഗുകള്‍ വാ്ങ്ങാന്‍ ലഭിക്കും. ഇത് കുട്ടിയുടെ കഴുത്തില്‍ അണിയിക്കുക. നെക്ലേസുകളിലും വാച്ചുകളിലും മറ്റും പതിപ്പിക്കാവുന്ന തരം ഐഡി ടാഗുകളും ഉണ്ട്.
മൂന്ന് പദ്ധതികള്‍
1. മാതാപിതാക്കളെ കാണുന്നില്ലെന്ന് മനസ്സിലായാല്‍ നില്‍്ക്കുന്നിടത്ത് തന്നെ നിന്ന് ചുറ്റും നോക്കുക. മാതാപിതാക്കള്‍ നിങ്ങളെ അന്വേഷിക്കുന്നത് വേഗത്തില്‍ കണ്ടെത്താന്‍ സഹായി്ക്കും. ഉച്ചത്തില്‍ മാതാപിതാക്കളുടെ പേര് വിളിക്കുക.
2. മാതാപിതാക്കളെ കണ്ടെത്തിയാല്‍ നേരെ അവരുടെ അടുത്തേക്ക് പോവുക. ഇനി അവരെ കണ്ടെത്താനായില്ലെങ്കില്‍ പോലീസുകാരേയോ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരെയോ കുഞ്ഞുമായി നില്‍ക്കുന്ന സ്ത്രീകളെയോ സമീപിച്ച് നിങ്ങളുടെ മാതാപിതാക്കളെ കാണാനില്ലന്ന് പറയുക.
3. വിശ്വസിക്കാവുന്ന ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലങ്കില്‍ സേഫര്‍ ബില്‍ഡിങ്ങ് കണ്ടെത്തി സഹായം തേടുക.
ഒറ്റപ്പെട്ട സ്ഥലമാണെങ്കില്‍
ഏതെങ്കിലും ഒറ്റ്‌പ്പെട്ട സ്ഥലത്താണ് കുട്ടിയെ കാണാതാകുന്നതെങ്കില്‍ അവരോട് സമീപത്ത് തന്നെയുളള സുരക്ഷിതമായ സ്ഥലത്ത് കാ്ത്ത് നില്‍ക്കാന്‍ പറയണം. നിങ്ങളെ കണ്ടില്ലെങ്കില്‍ മാതാപിതാക്കള്‍ തീര്‍ച്ചയായും അന്വേഷിച്ചെത്തുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം.
പേടിക്കാതിരിക്കുക
മാതാപിതാക്കളെ കാണാതെ ഒറ്റപ്പെട്ടു പോയാല്‍ ഭയക്കരുതെന്ന് കുട്ടികള്‍്ക്ക് പറഞ്ഞുകൊടുക്കണം. മറ്റുളളവരുടെ ശ്രദ്ധ കൂടുതല്‍ ആകര്‍ഷിക്കാതെ സേഫര്‍ സട്രേഞ്ചറേയോ സേഫര്‍ ബില്‍ഡിങ്ങോ കണ്ടെത്താന്‍ ശ്രമിക്കണം.
മാതാപിതാക്കള്‍ക്കായി… പരിഭ്രമിക്കാതിരിക്കുക
കുട്ടിയെ കാണാതായാല്‍ കരഞ്ഞ് ബഹളമുണ്ടാക്കി നാട്ടുകാരെ അറിയിക്കാതിരിക്കുക. കുട്ടിയെ കാണാനില്ലന്ന് മനസ്സിലായാല്‍ ഉടന്‍ തന്നെ അധികാരികളെ വിവരം അറിയിക്കണം. കാണാതായവരെ കണ്ടെത്താന്‍ ചില നടപടി ക്രമങ്ങളുണ്ട്. അവ കൃത്യമായി പാലിക്കുക. കുട്ടിയെ കാണാതായതിന് ഒരുപാട് അകലേ്ക്ക് പോയി അന്വേഷിക്കാതിരിക്കുക. ഒരാളില്‍ കൂടുതലുണ്ടെങ്കില്‍ ഒരാളെ സംഭവസ്ഥലത്ത് നിര്‍ത്തിയിട്ട് മറ്റുളളവര്‍ അന്വേഷിക്കാനായി പോവുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല