ദുബായ്; കുഞ്ഞുണ്ടായാല്‍ ലോകത്തുള്ള എല്ലാ മാതാപിതാക്കള്‍ക്കും നേരിടേണ്ടി വരുന്ന ആദ്യത്തെ വെല്ലുവിളി കുഞ്ഞിന് പേരിടുക എന്നതായിരിക്കും. ദുബായിയിലെ കുട്ടികളുടെ പേര് സംബന്ധിച്ച് നടന്നയൊരു സര്‍വെയില്‍ കണ്ടെത്തിയത് ഇവിടെ ഏറ്റവും പോപ്പുലറായ പേര് മുഹമ്മദും മറിയം എന്നിവയാണെന്നാണ്. അതിന് ശേഷമുള്ള പേരുകള്‍ ആണ്‍കുട്ടികള്‍ക്ക് അലിയും പെണ്‍കുട്ടികള്‍ക്ക് സാറയുമാണ്.
നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അഥോറിറ്റിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. സ്‌കൂളുകളിലെ ചൈല്‍ഡ് രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പരിശോധിച്ചാണ് ഇവര്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. 250,000 പേരുകളാണ് ഇവര്‍ ഇതിനായി പരിശോധിച്ചത്. ഇതാദ്യമായിട്ടാണ് എഡ്യുക്കേഷന്‍ റെഗുലേറ്റര്‍ ഇങ്ങനെയൊരു പട്ടിക തയാറാക്കുന്നത്.
25 മുതല്‍ 30 വരെ കുട്ടികളുള്ള ഒരു ക്ലാസിലെ അഞ്ച് കുട്ടികള്‍ക്കെങ്കിലും മുഹമ്മദ് എന്നത് ആദ്യ പേരായിരിക്കുമെന്ന് അഥോറിറ്റി പറയുന്നു. പക്ഷെ ഇവരൊക്കെ തന്നെ രണ്ടാം പേരാല്‍ അഭിസംബോധന ചെയ്യപ്പെടുന്നവരായിരിക്കും. ഖുറാനിലുള്ള ആളുകളുടെ പേരുകള്‍ വെച്ചിട്ടാണ് ഇത്തരത്തിലുള്ള പേരുകളിടുന്നത്. സംസ്‌കാരത്തോടും കുടുംബമൂല്യങ്ങളോടും അനുരൂപപ്പെടുത്തിയാണ് പേരിടുന്നതെന്ന് യുഎഇയിലെ ഗവേഷകനായ അബു സഫ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല