ബ്രിട്ടനില്‍ മദ്യപിച്ചു വാഹനമോടിച്ച് പോലീസ് പിടിയിലായവരില്‍ പതിനഞ്ചുകാരും! കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ലാങ്കന്‍ഷെയറില്‍ നിന്ന് മാത്രം 1634 ഡ്രൈവര്‍മാരാണ് മദ്യപിച്ചതിന്റെ പേരില്‍ പോലീസ് പിടിയിലായത്. കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയത് 87 കാരനായ ഒരാളാണ്. നിയമം അനുവദിക്കുന്ന ലിമിറ്റായ 80 മില്ലി ഗ്രാമിന്റെ മൂന്നിരട്ടിയോളം മദ്യപിച്ചവരാണ് പിടിയിലായവരില്‍ ഡസന്‍ കണക്കിന് ഡ്രൈവര്‍മാരുമെന്നാണ് പുറത്തു വന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം മുന്‍ വര്‍ഷങ്ങളെ വെച്ച് നോക്കുമ്പോള്‍ 20 ശതമാനം കുറവാണ് 2009 ജനുവരി – 2011 ജനുവരി കാലയളവില്‍ മദ്യപിച്ചു വാഹനമോടിച്ചവരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. ചീഫ് ഇന്‍സ്പെക്ട്ടറായ ടെബ്ബി ഹോവാര്‍ഡ് പറയുന്നത് മിക്ക റോഡപകടങ്ങള്‍ക്കും കാരണം മദ്യപാനമാണെന്നാണ്. ഇതേ തുടര്‍ന്നു തങ്ങള്‍ കഴിഞ്ഞ വര്‍ഷം മദ്യപിച്ചു വാഹനം ഒടിച്ചവര്‍ക്കെതിരെ കര്‍ശന നിലപാടാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഡാര്‍വാനില്‍ വെച്ചാണ് പതിനഞ്ചുകാരനെ പോലീസ് മദ്യപിച്ചു വാഹനമോടിച്ചതിന് പിടിച്ചത്. ഇതിനൊപ്പം തന്നെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പതിനഞ്ച്കാരായ മറ്റു മൂന്നു പേരെയും പോലീസ് ഇതേ കുറ്റത്തിന് ആക്രിംഗ്ടണ്‍, ബറന്‍ലേ എന്നിവിടങ്ങളില്‍ നിന്നും പിടിച്ചിട്ടുണ്ടത്രെ. 2009 മേയില്‍ രീഡിലെ ഒരു ഗ്രാമത്തില്‍ വെച്ചാണ് നിയമം അനുശാസിക്കുന്നതിന്റെ രണ്ടിരട്ടി മദ്യപിച്ചു വാഹനം ഒടിച്ചതിന് 87 കാരനെ പോലീസ് പിടിച്ചത്.
റോഡ് സേഫ്റ്റി കംപെയിന്‍ ഓഫീസറായ എലെയിന്‍ ബൂത്ത് പറയുന്നത് ഓരോ ദിവസവും നിരവധി ആളുകളാണ് മദ്യപിച്ചു വാഹനമോടിച്ചത് മൂലം മരണപ്പെടുന്നതെന്നാണ്. എന്തായാലും മദ്യപിച്ചു വാഹ്നമോടിക്കുന്നത് വഴി സ്വന്തം ജീവിതം മാത്രമല്ല മറ്റുള്ളവരുടെ ജീവിതം കൂടിയാണ് ഇല്ലാതക്കുന്നതെന്ന് ഡ്രൈവര്‍മാര്‍ ഓര്‍ത്താല്‍ നന്ന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല