1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2012

ലോകപുസ്തകദിനമായിരുന്നു ഇന്നലെ. ലോകംമുഴുവനുമുള്ള പുസ്തകപ്രേമികള്‍ ആവേശത്തോടെയാണ് പുസ്തകദിനം ആഘോഷിച്ചത്. അപ്പോഴാണ് ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെടുന്നത്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള പുസ്തകങ്ങള്‍ ലൈബ്രറിയില്‍നിന്ന് നീക്കം ചെയ്തെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

കുട്ടികളെ വഴിതെറ്റിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് മാതാപിതാക്കള്‍ ഈ പുസ്തകങ്ങള്‍ ലൈബ്രറിയില്‍നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ബ്രിട്ടീഷ് എഴുത്തുകാരന്‍ റോള്‍ഡ് ഡാലിന്‍റെ രചനകളാണ് പ്രധാനമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. റോള്‍ഡ് ഡാലിന്‍റെ കവിതകളും മറ്റും കുട്ടികളെ വഴിതെറ്റിക്കുമെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.

കഴിഞ്ഞ കുറെ കാലമായി ചെറുപ്പക്കാരെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ് ഡാലിന്‍റെ ആക്ഷേപഹാസ്യ രചനകള്‍. ബാബറിന്‍റെ യാത്രകളും ടിന്‍ടിന്‍ സീരിസും നിരോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വംശീയാധിക്ഷേപമാണ് പ്രധാനമായും മാതാപിതാക്കള്‍ ആരോപിക്കുന്നത്. അതിന്‍റെ പേരിലാണ് പല പുസ്തകങ്ങളും നിരോധിക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്. കുട്ടികളുടെ പ്രിയ എഴുത്തുകാരനായ ഡേവിഡ് മക്ലീയാണ് വിമര്‍ശനം നേരിടുന്ന മറ്റൊരാള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.