കുരുന്നു മനസുകളില്‍ വിശ്വാസദീപ്തി പകര്‍ന്ന് വാല്‍സാളില്‍ ത്രിദിനധ്യാനം സമാപിച്ചു.ഇക്കഴിഞ്ഞ വെള്ളി ശനി ഞായര്‍ ദിവസങ്ങളില്‍ നടന്ന ധ്യാനത്തില്‍ വാല്‍സാല്‍,ഡഡ്ലി,വോള്‍വര്‍ഹാമ്പ്ട്ടന്‍,സാന്‍ഡ് വെല്‍ എന്നീ പ്രദേശങ്ങളില്‍ നിന്നുമായി തൊണ്ണൂറോളം കുട്ടികളാണ് പങ്കെടുത്തത്.വരും തലമുറയെ ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്തേണ്ടതിന്റെ പ്രാധാന്യം മനസിലാക്കിയ മാതാപിതാക്കള്‍ റോമില്‍ നിന്നും ബെല്‍ഫാസ്റ്റില്‍ നിന്നും സൌതാംപ്ടനില്‍ നിന്നും നോട്ടിംഗ്ഹാമില്‍ നിന്നും വരെ കുട്ടികളെ ധ്യാനത്തിന് അയച്ചിരുന്നു.
ഇമ്മാനുവല്‍ ക്രിസ്റ്റീന്‍ ടീം അംഗങ്ങളായ പ്രിന്‍സ്,ജോബി,ജോഷി എന്നിവരാണ് ധ്യാനം നയിച്ചത്.ഫാദര്‍ സോജി ഓലിക്കല്‍.ഫാദര്‍ ജോമോന്‍ തൊമ്മാന എന്നിവര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി.ധ്യാനത്തിന്റെ രണ്ടാം ദിവസം അഭിവന്ദ്യ പിതാവ് മാര്‍ പോള്‍ ആലപ്പാട്ട് വിശുദ്ധ ബലിയര്‍പ്പിച്ച് കുട്ടികള്‍ക്ക് സന്ദേശം നല്‍കി.വേദപാഠ അധ്യാപകരായ ബെന്നി വര്‍ക്കി ,ടാന്‍സി പാലാട്ടി,ടോം ജേക്കബ്,സിസി ജോജി എന്നിവരും മറ്റു കമ്മിറ്റി അംഗങ്ങളും വോളണ്ടിയര്‍മാരും കുട്ടികളുടെ ത്രിദിനധ്യാനം വന്‍ വിജയമാക്കുന്നതില്‍ പങ്കു വഹിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല