സ്വന്തം ലേഖകന്‍: ചിലിയില്‍ വിദ്യാര്‍ഥികളും തൊഴിലാളികളും സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. തൊഴില്‍, വിദ്യാഭ്യാസ രംഗങ്ങളിലെ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാണ് തൊഴിലാളികളുടേയും വിദ്യാര്‍ഥികളുടേയും നേതൃത്വത്തിത്തില്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്.
തലസ്ഥാനമായ സാന്റിയാഗോ കേന്ദ്രീകരിച്ചാണ് പ്രതിഷേധ സമരങ്ങള്‍. സര്‍ക്കാര്‍ തൊഴില്‍, വിദ്യാഭ്യാസ നയങ്ങളിലും പെന്‍ഷന്‍ സമ്പ്രദായത്തിലും വരുത്തിയ മാറ്റങ്ങള്‍ കാരണം കഷ്ടത അനുഭവിക്കുന്നവരാണ് പ്രതിഷേധക്കാരില്‍ മിക്കവരും.
തൊഴിലാളി സംഘടനകളും വിദ്യാര്‍ഥി യൂണിയനും സാമൂഹ്യ പ്രവര്‍ത്തകരും സംയുക്തമായാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. സാന്റിയാഗോയിലെ എട്ട് പ്രധാന ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് സമരം. റോഡ് തടഞ്ഞ് വാഹനങ്ങള്‍ കത്തിക്കുന്നതും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപരോധിക്കുന്നതുമാണ് വ്യാപകമായതോടെ നഗരത്തിലെ ക്രമസമാധാന നിലയും തകര്‍ന്നിട്ടുണ്ട്.
മൂന്ന് ദിവസമായി പ്രതിഷേധ സമരങ്ങള്‍ തുടരുകയാണ്. പ്രതിഷേധക്കാരെ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസും മുന്നറിയിപ്പ് നല്‍കി. പുതിയ നയങ്ങള്‍ പ്രസിഡന്റ് മിഷേല്‍ ബാഷ്‌ലറ്റിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല