സ്വന്തം ലേഖകന്‍: ചിലിയില്‍ കാട്ടുതീ താണ്ഡവമാടുന്നു, ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത് 6000 ത്തോളം കുടുംബങ്ങളെ. മധ്യചിലിയില്‍ വിനാ ഡെല്‍ മാറിലെ നിരവധി വീടുകളാണു കാട്ടുതീ ചാരമാക്കിയത്. കാട്ടുതീയെ തുടര്‍ന്നു പ്രദേശത്തുനിന്നു 6,000 ത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
അടുത്തുള്ള ചെറു പട്ടണങ്ങളിലേക്കാണ് ഈ ആളുകളെ മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. രാജ്യതലസ്ഥാനമായ സാന്റിയാഗോയില്‍നിന്നു 120 കിലോമീറ്റര്‍ അകലെയാണ് കാട്ടുതീ പടരുന്നത്. തീപിടുത്തത്തെകുറിച്ച് അന്വേഷണം നടത്തുമെന്നും കൂടുതല്‍ ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് കാട്ടുതീ അണയ്ക്കുവാനുള്ള ശ്രമം നടന്നു വരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
കാട്ടുതീയില്‍ ആളപായമില്ലെന്നും എന്നാല്‍ പ്രദേശത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ അനധികൃതമായി നിര്‍മിച്ച നൂറുകണക്കിനു താത്കാലിക വീടുകള്‍ കത്തിനശിച്ചതായും സര്‍ക്കാര്‍ പ്രതിനിധി റികാര്‍ഡോ ടോറോ വ്യക്തമാക്കി. അതേസമയം കാട്ടുകൊള്ളക്കാരാണ് തീയിടുന്നതിനു പിന്നിലെന്നും ഇവര്‍ക്കും അധികൃതരുടെ ഒത്താശയുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല