സ്വന്തം ലേഖകന്‍: അശ്ലീല ബീപ് ഗാന വിവാദം, തമിഴ് നടന് ചിമ്പു ഒളിവില്‍, പിടികൂടാന്‍ പ്രത്യേക പോലീസ് സംഘം, തമിഴ്നാട് വിടുമെന്ന ഭീഷണിയുമായി ചിമ്പുവിന്റെ കുടുംബം. ബീപ് ഗാന വിവാദത്തില്‍ പെട്ട ചലച്ചിത്ര താരം ചിലമ്പരശനെ പിടികൂടാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. എന്നാല്‍ ചിമ്പു എന്നറിയപ്പെടുന്ന ചിലമ്പരശന്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല.
ഇതിനിടെ തങ്ങള്‍ തമിഴ്നാട് വിടുമെന്ന ഭീഷണിയുമായി ചിമ്പുവിന്റെ കുടുംബ രംഗത്തെത്തി. വീഡിയോ സന്ദേശത്തില്‍ ചിമ്പുവിന്റെ അമ്മ ഉഷ രാജേന്ദറാണ് ഇക്കാര്യം പറഞ്ഞത്.
പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ഉഷ രാജേന്ദര്‍ സംസാരിച്ചത്. തന്റെ മകനെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് അവരുടെ ആരോപണം. വീട്ടില്‍ തങ്ങളുടെ സ്വകാര്യത നഷ്ടപ്പെട്ടുകഴിഞ്ഞു എന്ന് ഉഷ പറയുന്നു. പോലീസും മാധ്യമങ്ങളും വീടിനെ വളഞ്ഞിരിയ്ക്കുകയാണ്.
തങ്ങളെ വളര്‍ത്തി വലുതാക്കിയത് തമിഴ്നാട് ആണ്. അക്കാര്യത്തില്‍ നന്ദിയുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ സമാധാനത്തോടെ കഴിയാന്‍ സാധിയ്ക്കില്ലെന്നാണ് ഉഷ പറയുന്നത്. കര്ണാടകത്തിലേയ്ക്കോ കേരളത്തിലേയ്ക്കോ പോകേണ്ടിവരുമെന്നും ഉഷ പറഞ്ഞു.
ചെന്നൈയിലും കോയമ്പത്തൂരിലും ആയി 11 കേസുകളാണ് ചിമ്പുവിനും സംഗീത സംവിധായകന് അനിരുദ്ധിനും എതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ചിമ്പു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല