ഹോങ്കോങ്ങ്: ചൈനയില്‍ ഒറ്റക്കുട്ടി നിയമം ലഘിച്ചതിന് പെണ്‍കുട്ടിയെ നിര്‍ബന്ധിത അബോര്‍ഷന് വിധേയയാക്കിയതായി പരാതി. ഫെംഗ് ജീയാന്‍മെയി എന്ന ഇരുപതുകാരിയെയാണ് അധികൃതര്‍ ബലമായി അബോര്‍ഷന്‍ നടത്തിയത്. ഏഴ് മാസം ഗര്‍ഭിണിയായ ഫെംഗ് ചോരയില്‍ കുളിച്ച് കിടക്കുന്ന കുട്ടിയെ പ്രസവിക്കുന്ന ഫോട്ടോകള്‍ പുറത്തായതിനെ തുടര്‍ന്ന് ലോകമൊട്ടാകെ ഈ കിരാത നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
നിലവില്‍ ഒരു കുട്ടിയുളള ഫെംഗ് രണ്ടാമതും ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കുടുംബാസൂത്രണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നാലായിരം പൗണ്ട് പിഴ അടയ്ക്കാന്‍ ഫെംഗിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവിന്റെ അമ്മയ്ക്ക് കാന്‍സര്‍ ചികിത്സയ്ക്ക് പണം ആവശ്യമായതിനാല്‍ പിഴ അടയ്ക്കാനാകില്ലന്ന് ഫെംഗ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുപതോളം വരുന്ന ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ഏഴ് മാസം ഗര്‍ഭിണിയായ ഫെംഗിനെ ബലമായി അറസ്്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ഫെംഗിനെ ബലപ്രയോഗത്തിലൂടെ മരുന്ന് കുത്തിവെച്ചു. എതിര്‍ത്തപ്പോള്‍ മര്‍ദ്ദിച്ചതായും ഫെംഗ് പറഞ്ഞു. മരുന്ന് കുത്തിവെച്ച് 36 മണിക്കൂറുകള്‍ക്ക് ശേഷമാണ് ഫെംഗ് കുട്ടിയെ പ്രസവിക്കുന്നത്. ഈ സമയത്തൊന്നും വീട്ടില്‍ നിന്ന് ആരേയും ഫെംഗിന്റെ അടുത്തേക്ക് പോകാന്‍ അനുവദിച്ചതുമില്ലെന്ന് ഫെംഗ് ആരോപിച്ചു.
എന്നാല്‍ ഫെംഗിന്റെ വാദം കുടുംബാസൂത്രണ വകുപ്പ് നിഷേധിച്ചു. രണ്ടാമതും ഗര്‍ഭിണിയായതിനെ തുടര്‍ന്ന് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പണമില്ലന്ന് ഫെംഗ് പറഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നിയമം വിശദീകരിച്ച് കൊടുത്തപ്പോള്‍ ഫെംഗ് സ്വമേധയാ അബോര്‍ഷന് തയ്യാറാവുകയായിരുന്നുവെന്നാണ് അധികൃതരുടെ വാദം. 28 ആഴ്ചവരെ പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ ചൈനയില്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ചൈനയുടെ ഒറ്റക്കുട്ടി നിയമം കര്‍ശനമായി നടപ്പിലാക്കിയിരുന്ന എണ്‍പതുകളിലും തൊണ്ണൂറുകളിലൂം ഉപയോഗിച്ചിരുന്ന ലിഫാനോ എന്ന് ശക്തിയേറിയ ബാക്ടീരിസൈഡ് ആണ് ഫെംഗിന് കുത്തിവെച്ചതെന്ന് ആന്റി അബോര്‍ഷന്‍ ഗ്രൂപ്പുകള്‍ വാദിക്കുന്നു. എന്നാല്‍ അബോര്‍ഷന്‍ സമയത്ത് ഫെംഗ് എങ്ങനെ ഫോട്ടോകള്‍ ഒപ്പിച്ചു എന്നത് വ്യക്തമാകുന്നില്ല. ഫോട്ടോകള്‍ വ്യാജമല്ലന്ന് ആന്റി അബോര്‍ഷന്‍ ഗ്രൂപ്പുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല