സ്വന്തം ലേഖകന്‍: ദക്ഷിണ ചൈനാ കടലില്‍ യുഎസ് യുദ്ധക്കപ്പല്‍; യുഎസ് തങ്ങളുടെ അധികാര പരിധിയില്‍ കടന്നു കയറിയെന്ന ആരോപണവുമായി ചൈന. ദക്ഷിണ ചൈനാ കടലിലെ ഹ്യുയാങ്യാന്‍ ദ്വീപിനു സമീപം യുഎസ് യുദ്ധക്കപ്പല്‍ എത്തിയതില്‍ രോഷം പ്രകടിപ്പിച്ച ചൈന തങ്ങളുടെ പരമാധികാരത്തിന്മേല്‍ യുഎസ് കടന്നുകയറ്റം നടത്തിയിരിക്കുകയാണെന്നും ആരോപിച്ചു.
ഈ മാസം 17നാണ് ദ്വീപിന്റെ 12 നോട്ടിക്കല്‍ മൈല്‍ അകലെ മിസൈല്‍ നശീകരണിയായ യുഎസ്എസ് ഹോപ്പര്‍ എത്തിയതെന്നു ചൈനീസ് വിദേശമന്ത്രാലയം വെബ്‌സൈറ്റില്‍ നല്‍കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.മിസൈല്‍ നശീകരണിയോടു സ്ഥലംവിടാന്‍ ചൈനീസ് നാവികസേന ആവശ്യപ്പെട്ടുവെന്ന് വിദേശമന്ത്രാലയ വക്താവ് ലു കാംഗ് പറഞ്ഞു.
ദക്ഷിണചൈനാ സമുദ്രം മുഴുവന്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നു ചൈന കരുതുന്നു. എന്നാല്‍, സമീപത്തുള്ള മറ്റു രാജ്യങ്ങളും ഈ സമുദ്രഭാഗത്തില്‍ അവകാശം ഉന്നയിക്കുന്നുണ്ട്. ദക്ഷിണ ചൈനാ സമുദ്രത്തില്‍ കൃത്രിമദ്വീപുകള്‍ നിര്‍മിക്കുകയും സൈനികസജ്ജീകരണം നടത്തുകയും ചെയ്യുന്ന ചൈനയുടെ നടപടിയെ യുഎസ് എതിര്‍ക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല