സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി ചൈന രംഗത്ത്. തങ്ങളുടെ അധീനതയില്‍പ്പെടുന്ന സ്ഥലം എന്നാണ് അരുണാചലിനെ ചൈന വിശേഷിപ്പിക്കുന്നത്. ‘തര്‍ക്കത്തില്‍പ്പെട്ടു കിടക്കുന്ന’ സ്ഥലത്ത് ഇന്ത്യന്‍ നേതാക്കളുടെ ഒരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും ചൈന വ്യക്തമാക്കി.
തെക്കന്‍ ടിബറ്റ് എന്നാണ് ചൈന അരുണാചലിനെ വിശേഷിപ്പിക്കുന്നത്. ദിവസേനെയുള്ള മാധ്യമ വിശദീകരണത്തിലാണു ചൈനീസ് വിദേശകാര്യ വകുപ്പ് വക്താവ് ലു കാങ് നിലപാടു വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ച അവസാനമാണു രാഷ്ട്രപതി അരുണാചലില്‍ എത്തിയത്.അരുണാചല്‍ പ്രദേശിലെ ചൈന അംഗീകരിച്ചിട്ടില്ല. എന്നാല്‍ അതിര്‍ത്തി വിഷയത്തില്‍ ചൈനയുടെ നിലപാട് കൃത്യമാണ് – ചര്‍ച്ചകളിലൂടെ ഇരുകൂട്ടര്‍ക്കും തൃപ്തികരമായ തീരുമാനം എടുക്കുക എന്നത്.
അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതുവരെ ഇരു ഭാഗങ്ങളും മേഖലയിലെ സമാധാനവും ശാന്തിയും സംരക്ഷിക്കാന്‍ പ്രയത്‌നിക്കുക. തര്‍ക്ക മേഖലകളില്‍ ഇന്ത്യന്‍ നേതാക്കള്‍ ഇടപെടുന്നതിനെ ചൈന എതിര്‍ക്കുന്നുവെന്നു ലു കാങ് വ്യക്തമാക്കി. വികസന കാര്യത്തില്‍ ഇന്ത്യ – ചൈന ബന്ധം പ്രധാനപ്പെട്ട നിലയിലാണെന്നും അതിനെ സങ്കീര്‍ണമാക്കുന്ന നടപടികള്‍ ഇന്ത്യ സ്വീകരിക്കില്ലെന്നുമാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തിന്റെ പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്യാനാണ് രാഷ്ട്രപതി എത്തിയത്. നേരത്തേ, ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമയെ അരുണാചലില്‍ വരാന്‍ അനുവദിച്ച ഇന്ത്യന്‍ നടപടിയെ ചൈന അതിശക്തമായി എതിര്‍ത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല