പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്ന ചടങ്ങില്‍ ഇടപെടരുതെന്ന് തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമയോട് ചൈന. സിച്വാന്‍ പ്രവിശ്യയില്‍ ഒമ്പത് ബുദ്ധഭിക്ഷുക്കള്‍ ആത്മാഹുതി ചെയ്ത സംഭവത്തിന്‍െറ പശ്ചാത്തലത്തിലാണ് തിബത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് ഷെന്‍ കാങ്കോയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്ന ചടങ്ങില്‍ ഇടപെടുന്നത് വിലക്കിക്കൊണ്ടുള്ള പ്രസ്താവനയിറക്കിയത്.
നിയമപരമായി തന്നെ ലാമക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ അവകാശമില്ളെന്ന് ഷെന്‍ പറഞ്ഞു. ചൈനീസ് ഭരണകൂടം 2007ല്‍ ഇതു സംബന്ധിച്ച് ചട്ടം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച് ചടങ്ങില്‍ രാജ്യത്തെ മറ്റു വിഭാഗങ്ങളെയും ദേശീയ ഐക്യത്തെയും ബാധിക്കും വിധം പുറമെ നിന്നുള്ള ഇടപെടലുകള്‍ അനുവദിക്കുകയില്ല. 1995ല്‍ ഒരു തിബത്തന്‍ ബാലനെ ലാമയുടെ പിന്‍ഗാമയായി പ്രഖ്യാപിച്ചിരുന്നു.
തിബത്തന്‍ വിമോചന സമരം പുതിയ രീതിയില്‍ ശക്തി പ്രാപിച്ചതോടെ ദിവസങ്ങള്‍ക്ക് മുമ്പ് ലാമക്കെതിരെ ചൈനീസ് സര്‍ക്കാര്‍ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. അതിനിടെ, കഴിഞ്ഞദിവസവും ഒരു ബുദ്ധ സന്യാസി നേപ്പാളില്‍ ആത്മാഹുതി ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല