പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുന്ന സിറിയന്‍ നടപടിയെ അപലപിക്കാനുള്ള ഐക്യരാഷ്ട്രസഭാ പ്രമേയത്തെ റഷ്യയും ചൈനയും വീറ്റോ ചെയ്തു. ആറുമാസത്തെ ജനകീയ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ഇതുവരെ 2700ഓളം പേരാണ് മരിച്ചു വീണത്.
അതേ സമയം സിറിയയില്‍ വിദേശ ഇടപെടല്‍ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തുന്ന ഒന്നും പ്രമേയത്തിലില്ലാത്തതുകൊണ്ടാണ് വീറ്റോ ചെയ്തതെന്ന് റഷ്യയും ചൈനയും വ്യക്തമാക്കിയിട്ടുണ്ട്.
15 അംഗ സുരക്ഷാ കൗണ്‍സിലില്‍ നാലു രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. ബ്രിട്ടന്റെയും ജര്‍മനിയുടെയും പോര്‍ച്ചുഗലിന്റെയും പിന്തുണയോടെ ഫ്രാന്‍സാണ് പ്രമേയം അവതരിപ്പിച്ചത്. അഞ്ച് സ്ഥിരാംഗങ്ങളില്‍ പെട്ട ചൈനയും റഷ്യയും വീറ്റോ ചെയ്തതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു. സമവായത്തിന്റെ ഭാഗമായി യൂറോപ്യന്‍ പ്രതിനിധികള്‍ ചൈന, റഷ്യ അംബാസിഡര്‍മാരുമായി ചര്‍ച്ച നടത്തുകയും പ്രമേയത്തില്‍ മൂന്നു തവണ തിരുത്തലുകള്‍ വരുത്തുകയും ചെയ്തിരുന്നു.
പ്രമേയത്തിന് ഒരു ധാഷ്ട്യ സ്വഭാവമാണുള്ളത്. സിറിയയില്‍ ശാശ്വതസമാധാനം എന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം കൂട്ടുന്നതിനു മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ-റഷ്യന്‍ പ്രതിനിധി വ്യക്തമാക്കി. വിലക്കുകളോ, വിലക്കുമെന്ന ഭീഷണിയോ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കില്ല. സിറിയയുടെ ആഭ്യന്തരകാര്യങ്ങള്‍ മറ്റു രാജ്യങ്ങള്‍ ഇടപെടേണ്ട അവസ്ഥ ഇപ്പോഴില്ല-ചൈന വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല