സ്വന്തം ലേഖകന്‍: കണ്ടാല്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗിനെപ്പോലെ; ‘വിന്നി ദ പൂ’ ചൈനയില്‍ നോട്ടപ്പുള്ളി. കാര്‍ട്ടൂണ്‍ കഥാപാത്രത്തെ കണ്ടാല്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗുമായി സാദൃശ്യമുണ്ട് എന്നതാണ് വിലക്കിന് കാരണമായത്.
ഷി ജനിക്കുന്നതിനും വളരെക്കാലം മുന്പ് എ.എ. മില്‍നെ എന്ന ഇംഗ്ലീഷ് എഴുത്തുകാരന്‍ ജന്മം നല്‍കിയതാണ് വിന്നി എന്ന കരടി. വിന്നിയെ മുഖ്യകഥാപാത്രമാക്കി മില്‍നെ നിരവധി കഥകള്‍ എഴുതി. അതിലൊന്ന് ആധാരമാക്കി നിര്‍മിച്ച ക്രിസ്റ്റഫര്‍ റോബിന്‍ എന്ന സിനിമയാണു ചൈനയില്‍ വിലക്കിയത്.
ഷിയെ വിന്നിയുമായി താരതമ്യപ്പെടുത്തിയ ആദ്യസന്ദര്‍ഭം 2013ലെ യുഎസ് സന്ദര്‍ശനമായിരുന്നു. അന്ന് ഷിയും ഒബാമയും നടക്കുന്ന പടത്തിനു സമീപം വിന്നി ടിഗ്ഗര്‍ എന്ന കഥാപാത്രവുമായി നടക്കുന്ന ചിത്രം വച്ച പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി. പിന്നീടു 2014ല്‍ ഷിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി നടന്നപ്പോഴും സമാനചിത്രം വിന്നിയുടെ കഥയില്‍നിന്നും ലഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല