സ്വന്തം ലേഖകന്‍: ബ്രിക്‌സ് കൂട്ടായ്മയിലേക്ക് പാകിസ്താനെ തിരുകിക്കയറ്റാന്‍ ചൈന, പ്രതിരോധത്തിലുറച്ച് ഇന്ത്യ. കൂടുതല്‍ വികസിത രാജ്യങ്ങളെ ബ്രിക്‌സില്‍ ഉള്‍പ്പെടുത്തി ബ്രിക്‌സ് പ്ലസ് എന്ന പുതിയ സംഘടന രൂപീകരിക്കണമെന്ന് ചൈന വിദേശകാര്യ മന്ത്രി വാങ് ഇ വ്യക്തമാക്കി. പാകിസ്താന്‍, ശ്രീലങ്ക, മെക്‌സിക്കോ, തുടങ്ങിയ രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്താനാണ് ചൈന ഉദ്ദേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. നാഷണല്‍ പീപ്പിള്‍ കോണ്‍ഗ്രസിന്റെ ആനുവല്‍ പ്രസ് കോണ്‍ഫ്രന്‍സ് സംബോധന ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയുടെ ഈ പുതിയ തീരുമാനത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയടക്കം ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണ ആഫ്രിക്ക തുടങ്ങി അഞ്ച് രാഷ്ട്രങ്ങളാണ് ബ്രിക്‌സിലുള്ളത്. ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള അഞ്ച് രാഷ്ട്രങ്ങളിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന കൂടിക്കാഴ്ചയായതുകൊണ്ടുതന്നെ ഉച്ചകോടി കൈകൊള്ളുന്ന തീരുമാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തികളായ ജി20ലെ അംഗങ്ങളാണ് ഈ അഞ്ച് രാഷ്ട്രങ്ങളും.
പാകിസ്താനെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താനുളള വേദിയായിരുന്നു ഇന്ത്യയ്ക്ക് ബ്രിക്‌സ്. ലോകത്തിനുമുന്‍പില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനും ഭീകരവാദത്തിനെതിരെ ലോകരാഷ്ട്രങ്ങളെ അണിനിരത്താനും ഇന്ത്യയ്ക്കുള്ള അവസരമാണ് ചൈനയുടെ പുതിയ നിലപാടോടെ നഷ്ടമാകാന്‍ പോകുന്നത്.
ഇതിനുമുന്‍പും നിരവധിയായ വിഷയങ്ങളില്‍ പാകിസ്താനും ചൈനയുമായി ചേര്‍ന്ന് ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ വളര്‍ച്ചയെ തടയാന്‍ പല ശ്രമങ്ങളും ചൈന കൈകൊള്ളുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചൈനയുടെ ഏറ്റവും പുതിയ തീരുമാനമായ ബ്രിക്‌സ് പ്ലസും ഇന്ത്യയ്ക്ക് ഭീക്ഷണിയാകുമെന്ന നിലപാടിലാണ് ന്യൂ ഡല്‍ഹി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല