സ്വന്തം ലേഖകന്‍: ചൈനയില്‍ മതസ്വാതന്ത്യ്ര വിവാദം വീണ്ടും, ക്രിസ്ത്യന്‍ പള്ളി സര്‍ക്കാര്‍ തകര്‍ത്തു. സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചൈനയിലെ ക്രിസ്ത്യന്‍ പള്ളി അധികൃതര്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.
കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലുള്ള ചൈനയില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മണ്ണുമാന്തി യന്ത്രവും ഡൈനമൈറ്റും അടക്കമുള്ളവ ഉപയോഗിച്ച് പൊലീസാണ് ഗോള്‍ഡന്‍ ലാംപ്സ്റ്റാന്‍ഡ് പള്ളി തകര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
2009ലും നൂറിലധികം വരുന്ന പൊലീസും കൊള്ളക്കാരും ചേര്‍ന്ന് പള്ളി തകര്‍ക്കുകയും ബൈബിളുകള്‍ കൊള്ളയടിക്കുകയും ചെയ്തിരുന്നു. 60 ദശലക്ഷം ക്രിസ്ത്യാനികള്‍ ചൈനയിലുള്ളതായാണ് കണക്കുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല