സ്വന്തം ലേഖകന്‍: ചൈനയില്‍ ഒരു മാസമായി അടഞ്ഞു കിടക്കുന്ന ലിഫ്റ്റ് തുറന്നപ്പോള്‍ കിട്ടിയത് യുവതിയുടെ മൃതദേഹം. ചൈനയിലെ ഷിയാങ് പ്രവിശ്യയിലാണ് സംഭവം. ഒരു മാസം മുമ്പ് അറ്റകുറ്റപ്പണിക്കായി ലിഫ്റ്റ് അടച്ചിടുമ്പോള്‍ ഉള്ളില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ മറന്നതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു.
ഒരു മാസം മുമ്പാണ് ലിഫ്റ്റിലേക്കുള്ള വൈദ്യുതിബന്ധം വേര്‍പെടുത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണിക്കായി രണ്ട് ജീവനക്കാര്‍ ലിഫ്റ്റ് തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മരണമടഞ്ഞ യുവതിക്ക് മറ്റ് ബന്ധുക്കളാരുമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനാലാണ് യുവതിയെ കാണാനില്ലെന്ന കാര്യം ഒരു മാസത്തോളം ആരുടേയും ശ്രദ്ധയില്‍പ്പെടാതിരുന്നത്. അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ ഷിയാങിലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല