ചൈനയിലെ ആണുങ്ങള്‍ക്ക് കല്യാണം കഴിക്കാന്‍ പെണ്ണുങ്ങളെ കിട്ടാനില്ലാത്തതിനാല്‍ അയല്‍ രാജ്യങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ ഇറക്കുമതി ചെയ്യാന്‍ ചൈന ഒരുങ്ങുന്നു. രാജ്യത്തെ യുവാക്കള്‍ക്ക് വിവാഹം ചെയ്യാന്‍ ആവശ്യമായ പെണ്‍കുട്ടികള്‍ രാജ്യത്തില്ലാത്തതിനാലാണ് ചൈന ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത്. വിയറ്റ്‌നാം,ലവോസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നാണ് ചൈന പെണ്‍കുട്ടികളെ ഇറക്കുമതി ചെയ്യാന്‍ പദ്ധതിയിടുന്നത്.
ചൈനയില്‍ കല്യാണപ്രായമായ ഏകദേശം 23 ദശലക്ഷം ആണ്‍കുട്ടികളുണ്ട്. എന്നാല്‍ ഇവര്‍ക്കെല്ലാവര്‍ക്കും വിവാഹം കഴിയ്ക്കാന്‍ രാജ്യത്ത് പെണ്‍കുട്ടികളില്ലയെന്നതാണ് ചൈനീസ് സര്‍ക്കാരിനെ അലട്ടുന്നത്. പെണ്‍ഭ്രൂണഹത്യ വര്‍ദ്ധിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ചൈനയില്‍ സ്ത്രീകളേക്കാള്‍ 13 ശതമാനം കൂടുതലാണ് പുരുഷന്‍മാര്‍.
എന്നാല്‍ പെണ്‍കുട്ടികളെ ഇറക്കുമതി ചെയ്ത് പ്രശ്‌നം പരിഹരിച്ചാലും മിശ്ര വംശങ്ങള്‍ ഉണ്ടാകുന്നത് രാജ്യത്തെ പരമ്പരാഗത വംശങ്ങളുടെ ഉന്‍മൂലനത്തിന് കാരണമാകുമോ എന്ന് ചൈന ഭയക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യത്താണ് കെട്ടാന്‍ പെണ്ണിനെ കിട്ടാത്തതെന്ന് ഓര്‍ക്കണേ!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല