സ്വന്തം ലേഖകന്‍: തര്‍ക്കപ്രദേശമായ തെക്കന്‍ ചൈനാക്കടലില്‍ വീണ്ടും ചൈനയുടെ സൈനിക വിന്യാസം; ക്രൂസ് മിസൈലുകളും പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചതായി റിപ്പോര്‍ട്ട്. കപ്പല്‍വേധ ക്രൂസ് മിസൈലുകളും വ്യോമാക്രമണ പ്രതിരോധ സംവിധാനങ്ങളും സ്ഥാപിച്ചതായി റിപ്പോര്‍ട്ട്. യു.എസ്. രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ സി.എന്‍.ബി.സി.യാണ് ബുധനാഴ്ച വാര്‍ത്ത പുറത്തുവിട്ടത്.
വിയറ്റ്‌നാം, തയ്വാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളുമായി തര്‍ക്കം നിലനില്‍ക്കുന്ന തെക്കന്‍ ചൈനാക്കടലിലെ മൂന്നിടങ്ങളില്‍ ചൈനീസ് സൈന്യം കപ്പല്‍വേധ, വ്യോമപ്രതിരോധ സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. സ്?പ്രാറ്റ്‌ലി ദ്വീപിലെ ചൈനയുടെ പരമാധികാരം നിഷേധിക്കാനാകാത്തതാണെന്നും അവിടെ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കുന്നത് ദേശീയ സുരക്ഷയുടെ ഭാഗമായാണെന്നും ചൈനീസ് വിദേശമന്ത്രാലയം പറഞ്ഞു. തങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയില്ലാത്ത ആരും ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു.
ഫിയറി ക്രോസ് റീഫ്, സുബി റീഫ്, മിസ്ചീഫ് റീഫ് എന്നീ ദ്വീപുകളിലായാണ് പുതിയ മിസൈല്‍ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഇവയൊക്കെയും ചൈനയുടെ തെക്ക് ഭാഗത്തായി വിയറ്റ്‌നാമിനും ഫിലിപ്പീന്‍സിനും ഇടയ്ക്കുള്ള സ്?പ്രാറ്റ്‌ലി ദ്വീപസമൂഹത്തിന്റെ ഭാഗമാണ്. ഇവ കൂടാതെ ചൈനയ്ക്ക് പ്രദേശത്ത് വ്യോമതാവളങ്ങള്‍, റഡാര്‍ സംവിധാനം, ആശയവിനിമയ സംവിധാനം, നാവികതാവളങ്ങള്‍, ആയുധശേഖരം എന്നിവയുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല