ചൈനയുടെ പക്കല്‍ മൂവായിരം അണ്വായുധങ്ങളുണ്െടന്നു റിപ്പോര്‍ട്ട്. മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥനായ പ്രഫസറുടെ മേല്‍നോട്ടത്തില്‍ ജോര്‍ജ്ടൌണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ തയാറാക്കിയ ഗവേഷണ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍ പ്രതിരോധ ഉദ്യോഗസ്ഥരില്‍ ആശങ്ക പടര്‍ത്തി.
ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും 363 പേജു വരുന്ന പഠന റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായി വാഷിംഗ്ടണ്‍ പോസ്റ് റിപ്പോര്‍ട്ടു ചെയ്തു. ചൈനയുടെ പക്കല്‍ 80നും 400നും ഇടയ്ക്ക് അണ്വായുധങ്ങളെ കാണുകയുള്ളുവെന്നായിരുന്നു അമേരിക്കയുടെ ധാരണ.
വന്‍തോതില്‍ ഭൂഗര്‍ഭ തുരങ്കങ്ങള്‍ നിര്‍മിച്ച് അണ്വായുധങ്ങള്‍ മറ്റാരുടെയും ദൃഷ്ടിയില്‍ പെടാതെ ചൈന സൂക്ഷിച്ചിരിക്കുകയാണെന്നാണ് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥനായ പ്രഫസര്‍ ഫിലിപ്പ് കാര്‍ബറുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘത്തിന്റെ കണ്െടത്തല്‍. സൈനിക പ്രസിദ്ധീകരണങ്ങള്‍, ഗൂഗിള്‍ ഏര്‍ത്ത്, ബ്ളോഗുകള്‍ തുടങ്ങി നിരവധി സ്രോതസുകളില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ പഠന റിപ്പോര്‍ട്ടു തയാറാക്കാന്‍ ഉപയോഗിച്ചു. റിപ്പോര്‍ട്ടിനെക്കുറിച്ചു യുഎസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല