1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2015

സ്വന്തം ലേഖകന്‍: ഇനി മുതല്‍ പുരുഷന്‍മാരെ പീഡിപ്പിച്ചാലും ചൈനയില്‍ ക്രിമിനല്‍ കുറ്റം, പീഡന നിരോധന നിയമത്തില്‍ സമൂല പരിഷ്‌ക്കാരം. പുരുഷന്മാര്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ കുറ്റകൃത്യമാക്കി ചൈനയില്‍ ക്രിമിനല്‍നിയമം പരിഷ്‌കരിച്ചു.

ഇതോടെ ചൈനയില്‍ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ലൈംഗിക അതിക്രമം അഞ്ചുവര്‍ഷംവരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യമായിരിക്കും. മുമ്പ് സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ മാത്രമായിരുന്നു ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. പുതിയ നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കിയാകും ശിക്ഷ വിധിക്കുക.

നേരത്തെ ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായി ചൈന കര്‍ശനമായി നടപ്പിലാക്കിയ ഒറ്റ കുട്ടി നയവും പിന്‍വലിച്ചിരുന്നു. ബീജിംഗില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തിന്റെ ഭാഗമായായിരുന്നു തീരുമാനം.

ചൈനയുടെ ജനസംഖ്യയില്‍ യുവാക്കളുടെ എണ്ണം കുറയുകയും വൃദ്ധമ്മാരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നത് സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. തകര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക വ്യവസ്ഥയെ വീണ്ടെടുക്കാന്‍ വേണ്ടിയാണ് ചൈന നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.