സ്വന്തം ലേഖകന്‍: 2021 ല്‍ ചന്ദ്രനില്‍ ഇറങ്ങുമെന്ന് ചൈന, ആളില്ലാത്ത പര്യവേക്ഷണ വാഹനം ഇറക്കാന്‍ പദ്ധതി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചൊവ്വാ പര്യവേക്ഷണത്തിന് തുടക്കമിടുന്നത്.
2020 ല്‍ വിക്ഷേപിക്കുന്ന ആളില്ലാത്ത പര്യവേക്ഷണ വാഹനം പത്തു മാസത്തിനുള്ളില്‍ ചൊവ്വയിലിറങ്ങുമെന്ന് ചൈനയുടെ ബഹിരാകാശ പദ്ധതികളുടെ മേധാവി യി പെയ്ജിയാന്‍ പറഞ്ഞു. ചൊവ്വയിലെത്തുന്ന വാഹനവുമായി ആശയവിനിമയം നടത്താനുള്ള സാങ്കേതികവിദ്യ ചൈന വികസിപ്പിച്ചിട്ടുണ്ട്.
2011 ല്‍ റഷ്യയും ചൈനയും സംയുക്തമായി നടത്തിയ ചൊവ്വാ പര്യവേക്ഷണം ഫലം കണ്ടിരുന്നില്ല. ഇന്ത്യയും അമേരിക്കയും റഷ്യയും യൂറോപ്യന്‍ യൂണിയനും ഇതിനോടകം ചൊവ്വാ പര്യവേക്ഷണ രംഗത്ത് ഏറെ മുന്നിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല