1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2011

2030 ഓടെ യാത്രാആവശ്യങ്ങള്‍ക്കായി 600 ബില്യണ്‍ ഡോളര്‍ ചെലവില്‍ 5000 യാത്രാവിമാനങ്ങളെങ്കിലും ചൈനയ്ക്ക് ആവശ്യമായി വരുമെന്ന് കണക്കുകള്‍. ചൈനയിലെ വിമാനയാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനയുടെ കണക്കുകള്‍ അടിസ്ഥാനമാക്കി ബോയിങ് വിമാനക്കമ്പനിയാണ് യാത്രാവിമാനങ്ങളുടെ ആവശ്യത്തില്‍ ഈ വര്‍ധന കണക്കാക്കുന്നത്.

ഇതില്‍ 16 ശതമാനം പഴയ വിമാനങ്ങള്‍ക്കു പകരമായും 84 ശതമാനം വര്‍ധിത ഫ്ളൈറ്റ് സൌകര്യങ്ങളുടെ ആവശ്യങ്ങള്‍ക്കുമാവും വേണ്ടി വരികയെന്നാണ് വിലയിരുത്തല്‍. 2010 ല്‍ ചൈനയിലെ ബെയ്ജിങ് വിമാനത്താവളം 73.95 ദശലക്ഷം യാത്രക്കാരുടെ എണ്ണത്തോടെ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.

ഹോങ്കോങ്ങാണ് രണ്ടാം സ്ഥാനത്ത് – 50.9 ദശലക്ഷം യാത്രക്കാര്‍. ലണ്ടനിലെ ഹീത്രു വിമാനത്താവളം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം യാത്രക്കാരെത്തുന്ന രണ്ടാമത്തെ വിമാനത്താവളം കൂടിയാണ് ബെയ്ജിങ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.