സ്വന്തം ലേഖകന്‍: ചൈനയില്‍ പുതിയ ഇടിമിന്നല്‍ തീവണ്ടി രംഗത്തിറങ്ങി. മണിക്കൂറില്‍ 300 കിലോ മീറ്ററാണ് അതിവേഗ തീവണ്ടിയുടെ പരമാവധി വേഗത. സിന്‍ഹ്വോങ് മുതല്‍ തെക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ ഗിസോയിലെ ഗുയാങ് വരെ നീളുന്ന പുതിയ പാത ഇന്നലെയാണ് ജനങ്ങള്‍ക്കായ് തുറന്നുകൊടുത്തു.
വാണിജ്യ രംഗത്തിന് പുത്തന്‍ ഉണര്‍വേകുക എന്ന ലക്ഷ്യത്തോടെയാണ് കിഴക്കന്‍ ചൈനക്കായി പുതിയ അതിവേഗ ട്രെയിന്‍ അവതരിപ്പിച്ചത്. ഷാങ് ഹായ് മുതല്‍ കുന്‍മിങ് നഗരം വരെയുളള നിലവിലെ അതിവേഗ പാതയുടെ ഭാഗമാണ് പുതിയ പാത.
286 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 6 സ്‌റ്റേഷനുകളിലൂടെ കടന്നു പോകുന്നു. അതിവേഗ തീവണ്ടി വരുന്നതോടെ 30 മണിക്കൂര്‍ നീണ്ട യാത്ര 9 മണിക്കൂറായി ചുരുങ്ങും. 2010 ല്‍ ആരംഭിച്ച പാതയുടെ നിര്‍മ്മാണം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് പദ്ധതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതീവ ദുര്‍ഘട പ്രദേശങ്ങളില്‍ 300 മുതല്‍ 1400 മീറ്റര്‍ ഉയരത്തിലൂടെയാണ് പാത കടന്നു പോകുന്നത്. പാതയുടെ 90 ശതമാനവും തുരങ്കങ്ങളും പാലങ്ങളുമാണ്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ വാണിജ്യ രംഗവും വിനോദ സഞ്ചാരവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചൈനയില്‍ അതിവേഗ ട്രെയിനുകള്‍ സര്‍ക്കാര്‍ വ്യാപകമാക്കുന്നത്. ചൈനയുടെ മധ്യ പശ്ചിമ മേഖലകള്‍ക്കും കിഴക്കന്‍ മേഖലകള്‍ക്കും പദ്ധതി കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല