സ്വന്തം ലേഖകൻ: മേയ്ഡ് ഫോർ ഈച്ച് അദർ’ എന്നൊക്കെ വെറുതെ പറയുന്നതല്ല. അത്തരം ഒരു ദമ്പതികളുടെ വിവാഹ വാർഷിക വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പത്തോ ഇരുപതോ വർഷമല്ല, നീണ്ട 90 വർഷത്തിന്റെ സ്‌നേഹം മുഴുവൻ ആ വീഡിയോയിലുണ്ട്. അതുമാത്രമല്ല, ഇവർ ചൈനയിലെ തന്നെ പ്രായം കൂടിയ ദമ്പതികളാണ്. ഭർത്താവിന് 109 വയസും ഭാര്യക്ക് 108 വയസുമുണ്ട്. ഇരുവരുടെയും 90 ാം വിവാഹവാർഷികാഘോഷവേളയിലെടുത്ത വീഡിയോയാണിത്.
വിവാഹ വേഷത്തിലാണ് രണ്ടുപേരും പ്രത്യക്ഷപ്പെടുന്നത്. വെള്ള ഗൗണിൽ അതീവ സുന്ദരിയായി ‘മുത്തശ്ശി’യെത്തിയപ്പോൾ കറുപ്പ് സ്യൂട്ടിലാണ് മുത്തശ്ശൻ എത്തുന്നത്. കൈകൾ കോർത്ത് ഈ ദമ്പതികൾ ഫോട്ടോക്ക് പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം. ഏതായാലും ഈ വീഡിയോ സോഷ്യൽ മീഡിയോയിൽ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ‘ഗുഡ് ന്യൂസ് മൂവ്‌മെന്റ് ‘എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചത്. ആറുമണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷത്തിലധികം പേരാണ് ഈ ക്യൂട്ട് വീഡിയോ കണ്ടത്. ഏറെ ഹൃദയസ്പർശിയായ കമന്റുകളാണ് ഈ വീഡിയോക്ക് താഴെ നിറയുന്നത്. 39,024 പേരാണ് ഈ വീഡിയോയില്‍ കമന്‍റ് ചെയ്തിട്ടുള്ളത്.
‘ഈ വീഡിയോ കാണുന്നവരുടെ കണ്ണു നിറയാൻ സാധ്യത കൂടുതലാണ്’ എന്ന് ഒരാൾ കമന്റു ചെയ്തു. ‘അവിശ്വസനീയവും സുന്ദരമായ കാഴ്ച..എനിക്ക് പറയാൻ വാക്കുകളില്ല’ , മറ്റൊരാൾ കുറിച്ചു. ഇതുപോലെ ദീർഘകാലം സ്‌നേഹിക്കാൻ എല്ലാവർക്കും കഴിയട്ടെ, എനിക്കും വേണം ഇതുപോലൊരു പങ്കാളിയെ.. അങ്ങനെ പോകുന്നു ആ കമന്റുകൾ. ദമ്പതികളെ കുറിച്ചുള്ള കൂടൂതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും പ്രായഭേദമന്യേ ഏവരുടെയും മനസ് നിറയ്ക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
https://www.instagram.com/reel/CbBY36XFIgq/?utm_source=ig_web_copy_link
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല