സ്വന്തം ലേഖകന്‍: ചൈനയില്‍ ഒറ്റക്കുട്ടി നയം പിന്‍വലിച്ചു, ഇനി കുട്ടികള്‍ രണ്ടുവരെ ആകാം. ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായി ചൈന കര്‍ശനമായി നടപ്പിലാക്കിയ ഒറ്റ കുട്ടി നയമാണ് ഇപ്പോള്‍ പിന്‍വലിച്ചത്. ബീജിംഗില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ഇരുപതാം നൂറ്റാണ്ടിലാണ് ചൈനയില്‍ ഈ നയം നടപ്പാക്കാന്‍ തുടങ്ങിയത്. രണ്ടാമത് കുട്ടിയുണ്ടായാല്‍ 4,80,000 ചൈനീസ് യുവാന്‍ പിഴ അടക്കേണ്ടി വരുന്ന നിയമം അടിച്ചേല്‍പ്പിക്കുകയാണ് ഉണ്ടായത്.
രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നത് തടയാന്‍ 33.6 കോടി ഗര്‍ഭഛിദ്രവും 19.6 കോടി വന്ധ്യകരണവും വരെ ചൈനയില്‍ നടന്നിരുന്നു. ഒറ്റ കുട്ടി നയം ചൈനയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായിച്ചിട്ടുണ്ട് എന്നായിരുന്നു അധികാരികള്‍ അവകാശപ്പെട്ടു കൊണ്ടിരുന്നത്. എന്നാല്‍ ചൈനയെ പ്രതിസന്ധിയിലേക്ക് തളിവിടുകയാണ് ഉണ്ടായത് എന്ന പഠനങ്ങള്‍ തെളിയിക്കുന്നു.
ചൈനയുടെ ജനസംഖ്യയില്‍ യുവാക്കളുടെ എണ്ണം കുറയുകയും വൃദ്ധമ്മാരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നത് സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. തകര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക വ്യവസ്ഥയെ വീണ്ടെടുക്കാന്‍ വേണ്ടിയാണ് ചൈന നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല