സ്വന്തം ലേഖകന്‍: ചൈനയില്‍ പ്രായമായവരുടെ എണ്ണം കൂടുന്നു, ഒറ്റക്കുട്ടി നയം മാറ്റാന്‍ നീക്കം. വേഗത്തിലുള്ള ജനസംഖ്യാവര്‍ധനയ്ക്കു തടയിടാനാണു വര്‍ഷങ്ങള്‍ക്കു മുന്‍പു ചൈന ഒറ്റക്കുട്ടി നയം നടപ്പാക്കിയത്. ചൈനയില്‍ പ്രായമേറിയവര്‍ വര്‍ധിച്ച് 20 കോടിയായത് നയം മാറ്റാനുള്ള ആലോചനക്കു തുടക്കമിട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജോലിചെയ്യാന്‍ കഴിവുള്ളവരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടാകുന്നത് രാജ്യത്തിന്റെ പുരോഗതിക്കു തിരിച്ചടിയാകുമെന്ന ആശങ്കയും നയം മാറ്റത്തിനു പിന്നിലുണ്ടെന്ന് കരുതുന്നു. 1980 മുതല്‍ നിലനില്‍ക്കുന്ന ഒറ്റക്കുട്ടി നിയമത്തില്‍ ചൈന 2013 ല്‍ ഇളവു നല്‍കിയിരുന്നു. അച്ഛനമ്മമാരില്‍ ആരെങ്കിലും ഒറ്റക്കുട്ടിയാണെങ്കില്‍ അവര്‍ക്കു രണ്ടു കുഞ്ഞുങ്ങളാകാം എന്നതാണു ചൈനയിലെ ഇപ്പോഴത്തെ നിയമം.
രണ്ടാമത്തെ കുഞ്ഞിന് അര്‍ഹതയുള്ളവര്‍ സര്‍ക്കാരില്‍ നിന്ന് അനുമതി നേടണം. എന്നാല്‍ അര്‍ഹതയുള്ളവരില്‍ പത്തിലൊന്നു പേര്‍ മാത്രമാണ് അപേക്ഷ നല്‍കിയത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അര്‍ഹതയുള്ള പലരും അപേക്ഷ നല്‍കാതിരിക്കുന്നത്. ഈ തണുപ്പന്‍ പ്രതികരണത്തെ തുടര്‍ന്നാണ് ഒറ്റക്കുട്ടി നയം തന്നെ എടുത്തുകളയാന്‍ ചൈന ആലോചിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല