സ്വന്തം ലേഖകന്‍: സൈനിക രംഗത്ത് കൈകോര്‍ത്ത് മുന്നോട്ടു നീങ്ങാന്‍ ചൈനയും പാകിസ്താനും, വന്‍ തോതില്‍ ആയുധ നിര്‍മാണത്തിന് നീക്കം. ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂയിസ് മിസൈല്‍, വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന വിമാനങ്ങള്‍ എന്നിവ ചൈനയുടെ സഹായത്തോടെ പാകിസ്താനില്‍ നിര്‍മിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ഇക്കാര്യം പാക്ക് സൈനിക മേധാവി ചൈനീസ് ഉദ്യോസ്ഥരുമായി ചര്‍ച്ച ചെയ്‌തെന്നും ചൈനീസ് ഔദ്യോഗിക മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എഫ്.സി.1 ഷിയോലോങ് യുദ്ധവിമാനവും പാകിസ്താന്‍ വികസിപ്പിച്ചെടുത്ത ജെ.എഫ്17 തണ്ടര്‍ യുദ്ധവിമാനങ്ങളും ഇരുരാജ്യങ്ങളും സംയുക്തമായി നിര്‍മിക്കും. വിവിധതരം മിസൈലുകളും ടാങ്കറുകളും നിര്‍മിക്കുന്നതും അജന്‍ഡയിലുള്ളതായി ചൈനീസ് സൈനിക വിദഗ്ധന്‍ സോങ് ഴോങ്പിങ് പറഞ്ഞു.ചൈനപാക് സാമ്പത്തിക ഇടനാഴിയുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി. ഇതിനായി 15,000 സൈനികരെ നിയോഗിച്ചിട്ടുള്ളതായി ചൈനയിലെ പാക് സ്ഥാനപതി മാസൂദ് ഖാലിദ് പറഞ്ഞു.
പാകിസ്താന്‍ സൈനികമേധാവി ജനറല്‍ ഖമാര്‍ ജാവേദ് ബജ്‌വയുടെ ചൈന സന്ദര്‍ശന വേളയിലാണ് ഇതു സംബന്ധിച്ച ധാരണയായത്. ബജ്‌വ ചൈനീസ് സംയുക്ത ഉദ്യോഗസ്ഥവിഭാഗം മേധാവി ജനറല്‍ ഫാങ് ഫെന്‍ഗുയിയുമായി സൈനിക സഹകരണത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. പാകിസ്താന്‍ സൈനികമേധാവിയായി ചുമതലയേറ്റതിനുശേഷമുള്ള ബജ്!വയുടെ ആദ്യ ചൈനീസ് സന്ദര്‍ശനമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല