ഹോട്ടല്‍ മുറിയില്‍ ഭീകരവാദ വീഡിയോ കണ്ട ഇന്ത്യക്കാരനായ വ്യാപാരിയെ ചൈന നാടുകടത്തി. 46കാരനായ ഇയാളെ കഴിഞ്ഞ ദിവസം നിരോധിത തീവ്രവാദ ഗ്രൂപ്പിന്റെ വീഡിയോ കണ്ടതിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യാപാരിയാണ് രാജീവ് മേനോന്‍ കുല്‍ശ്രേഷ്ത.
ഇന്നലെ ഏറെ വൈകിയാണ് ചോദ്യം ചെയ്യലുകള്‍ക്ക് ഒടുവില്‍ ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തിയത്.
ഇയാളുടെ അറസ്റ്റിലേക്ക് വഴിവെച്ച സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല