സ്വന്തം ലേഖകന്‍: ലോകത്തെ ആശങ്കയിലാഴ്ത്തി നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശ നിലയം. ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ ചിയാംഗ്ഗോംഗ് ഒന്നാണ് നിയന്ത്രണം നഷ്ടപ്പെട്ട് ബഹിരാകാശത്ത് കറങ്ങി നടക്കുന്നത്. 2011 ല്‍ വിക്ഷേപിച്ച ചിയാംഗ്ഗോംഗ് അടുത്ത വര്‍ഷത്തോടെ ഭൂമിയില്‍ പതിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഭൂമിയിലേക്കു പതിക്കുന്ന പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ കടക്കുന്നതോടെ ഭൂരിഭാഗവും കത്തിത്തീരുമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പറഞ്ഞു. എന്നാല്‍, അത് ചില അപകടങ്ങള്‍ വരുത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. മൂന്നു ശാസ്ത്രജ്ഞര്‍ ഒരു മാസത്തോളം ചിയാംഗ്ഗോംഗ് ഒന്നില്‍ താമസിച്ച് പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
ചിയാംഗ്ഗോംഗിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും മറ്റ് ഉപഗ്രഹങ്ങളുമായി ചിയാംഗ്ഗോംഗ് കൂട്ടിയിടിക്കാനുള്ള സാധ്യത പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും ചൈനീസ് ബഹിരാകാശ എന്‍ജിനിയറിംഗ് കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ വു പിംഗ് പറഞ്ഞു. ചൈനയുടെ രണ്ടാമത്തെ ബഹിരാകാശ കേന്ദ്രമായ ചിയാംഗ്ഗോംഗ് 2 കഴിഞ്ഞ ആഴ്ചയാണ് വിക്ഷേപിച്ചത്. ഗോബി മരുഭൂമിയിലെ ജിക്വാനില് നിന്നായിരുന്നു വിക്ഷേപണം.
ലോംഗ് മാര്‍ച്ച് 7 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. ഒരു വര്‍ഷത്തോളം ശാസ്ത്രജ്ഞര്‍ക്ക് താമസിച്ച് ഗവേഷണം നടത്താനുള്ള സൗകര്യങ്ങള്‍ ചിയാംഗ്ഗോംഗ് 2 ല്‍ ഉണ്ട്. സ്വര്‍ഗീയ കൊട്ടാരം എന്നു വിളിപ്പേരുള്ള ചിയാംഗ്ഗോംഗ് 1 നെ ചൈനയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ നേട്ടമായാണ് ഉയര്‍ത്തിക്കാട്ടിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല