1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2018

സ്വന്തം ലേഖകന്‍: ചൈനയില്‍ ഏഴ് സ്‌കൂള്‍ വിദ്യാര്‍ഥികളെ കുത്തിക്കൊന്ന് യുവാവിന്റെ പരാക്രമം; 12 വിദ്യാര്‍ഥികള്‍ക്കു ഗുരുതര പരുക്ക്. വടക്കന്‍ ചൈനയിലെ ഷാന്‍സിയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് ഏഴ് സ്‌കൂള്‍ വിദ്യാര്‍ഥികളെ യുവാവ് കുത്തിക്കൊന്നത്. ആക്രമണം നടത്തിയയാളെ പിടികൂടിയതായി പൊലീസ് അറിയിച്ചു.

വിദ്യാര്‍ഥികള്‍ സ്‌കൂള്‍വിട്ടു മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായതെന്നു ഷാന്‍ഷി പ്രവിശ്യയിലെ മിസികൗണ്ടി പൊലീസ് പറഞ്ഞു. വിദ്യാര്‍ഥികളുടെ കൂട്ടത്തിനിടയിലേക്കു ചാടിവീണ അക്രമി കത്തിയെടുത്തു വീശുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. 12നും 15നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളാണ് ആക്രമണത്തിന് ഇരയായത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ബെയ്ജിങ്ങിലെ തിരക്കേറിയ ഒരു ഷോപ്പിങ് മാളില്‍ കത്തി ആക്രമണത്തില്‍ ഒരു സ്ത്രീ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമി ആരാണെന്നും അതിക്രമത്തിനു പിന്നിലെ കാരണം എന്താണെന്നും പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.